29.9 C
Kollam
Sunday, January 23, 2022
spot_img

വിദേശത്ത് ജോലി വാഗ്ദാനം നൽകി പണം തട്ടിയ ആൾ പോലീസ് പിടിയിൽ

കണ്ണനല്ലൂർ : കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് കൊല്ലം തിരുവനന്തപുരം ജില്ല ളിലെ ഉദ്യോഗാർത്ഥികളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത ആൾ പോലീസ് പിടിയിലായി. തിരുവനന്തപുരം തിരുവല്ലം ഷാരോൺ വില്ലയിൽ ഷാഹുൽ ഹമീദ് മകൻ ഷിറാസ് (49) ആണ് പോലീസ് പിടിയിലായത്. പള്ളിമൺ വെളിച്ചിക്കാല ജുമാ മസ്ജിദിന് സമീപം ദാറുൽ സലാം മൻസിലിൽ ജലാലുദ്ദീൻ മകൻ ജാഫർ കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തി ലാണ് ഇയാൾ പിടിയിലായത്. 2019 ൽ ജാഫർ ഉൾപ്പെടെ തിരുവനന്തപുരം, കൊല്ലം ജില്ലകളി ലുൾപ്പെട്ട 11 പേരെ കാനഡയിലേക്കെന്ന് പറഞ്ഞ് അസർബൈജാൻ എന്ന രാജ്യത്ത് കൊണ്ടു പോയി ഒരുമാസത്തോളം അവിടെ താമസിപ്പിച്ച ശേഷം തിരികെ നാട്ടിലെത്തിക്കുകയാണുണ്ടായത്സം ഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാൾ കേരള തമിഴ്നാട് അതിർത്തിയിൽ ആനപ്പാറ എന്ന സ്ഥലത്ത് ഒളിവിൽ കഴിയുന്നതായി ജില്ലാ പോലീസ് മേധാവി നാരായണൻ റ്റി ഐ.പി.എസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാത്തന്നൂർ അസി. പോലീസ് കമ്മീഷണർ ബി ഗോപകുമാറിന്റെ നിർദേശ പ്രകാരം കണ്ണനല്ലൂർ പോലീസ്സ്റ്റേഷൻ ഇൻസ്പെക്ടർ വിപിൻ കുമാർ യു.പി, എസ്.ഐ സജീവ് ഡി, എ.എസ്.ഐ ബിജു, സി.പി.ഒ മാരായ സജികുമാർ ലാലുമോൻ എന്നിവരടങ്ങിയ സംഘമാണ്പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ്ചെയ്തു.

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles