24.9 C
Kollam
Tuesday, January 25, 2022
spot_img

‘വിഡ്ഢിയായ ജന്മിയെ പോലെയാണ് കോണ്‍ഗ്രസ് പാര്‍ട്ടി’: ആഞടിച്ച് മമത

ഗോവ: ബി.ജെ.പിയെ പരാജയപ്പെടുത്തലാണ്​ ലക്ഷ്യമെങ്കില്‍ കോണ്‍ഗ്രസ്​, തൃണമൂല്‍ കോണ്‍ഗ്രസ്​ സഖ്യത്തില്‍ ചേരണമെന്ന്​ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജി. ഗോവയില്‍ തെരഞ്ഞെടുപ്പ്​ പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.  തൃണമൂല്‍ കോണ്‍ഗ്രസിനെ ഹിന്ദുവിരുദ്ധ പാര്‍ട്ടിയായി അവതരിപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്ന് മമത പറഞ്ഞു. എന്നാല്‍ തൃണമൂല്‍ ഹിന്ദു വിരുദ്ധ പാര്‍ട്ടിയല്ല. ഒരു മതത്തോടും പ്രത്യേക താല്‍പ്പര്യമോ വെറുപ്പോ ഇല്ല. സാമുദായിക ഐക്യമാണ് തൃണമൂലിന്‍റെ മുഖമുദ്രയെന്നും മമത പറഞ്ഞു.

കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറാണെന്നും മമത പറഞ്ഞു. ബി.ജെ.പിയെ നേരിടാന്‍ ഒന്നും ചെയ്യാതെ ഒരു മന്ദബുദ്ധിയായ ജമീയേ പോലെയാണ് കോണ്‍ഗ്രസ് പാര്‍ട്ടി പെരുമാറുന്നത്​. കോണ്‍ഗ്രസി നെതിരെ സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് വിചാരിക്കുന്നുവെങ്കില്‍ ടി.എം.സി സഖ്യത്തില്‍ ചേരുകയാണ്​ വേണ്ടത്​. എം.ജി.പിയുമായി ചേര്‍ന്ന് ഗോവയില്‍ ഞങ്ങള്‍ സഖ്യമുണ്ടാക്കി. ഇതാണ് ബദല്‍. നിങ്ങള്‍ ചേരാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ അത് ചെയ്യുക. നിങ്ങള്‍ അത് ചെയ്​തില്ല എങ്കില്‍ മറ്റാരും ചെയ്യില്ല -മമത പറഞ്ഞു.

Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles