Home Latest News വിഎസ് അച്യുതാനന്ദനും ഭാര്യയും ഇത്തവണ വോട്ട് ചെയ്തില്ല

വിഎസ് അച്യുതാനന്ദനും ഭാര്യയും ഇത്തവണ വോട്ട് ചെയ്തില്ല

by Green Media Vision

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും ഭാര്യ വസുമതിയും നിയമസഭാ തെരഞ്ഞെടു്പ്പിൽ ഇക്കുറി വോട്ട് ചെയ്തില്ല. പ്രായാധിക്യത്തെ തുടർന്ന് തിരുവനന്തപുരത്തെ വീട്ടിയ വിശ്രമത്തിൽ കഴിയുകയാണ് വി.എസ് അച്യുതാനന്ദൻ.

യാത്ര ചെയ്യാകാത്ത സാഹചര്യത്തിൽ അമ്പലപ്പുഴ മണ്ഡലത്തിലെ ബൂത്തിലേക്ക് എത്തിയില്ല. ഈ സാഹചര്യത്തിലാണ് വി.സിന് ഇത്തവണ വോട്ട് ചെയ്യാൻ സാധിക്കാതെ വന്നത്. സ്വതന്ത്ര കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായാണ് വി എസ് വോട്ട് ചെയ്യാത്തതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഭരണ തുടർച്ചയുണ്ടായാൽ അതിൽ വിഎസിന്റെ വോട്ടുണ്ടാകില്ലെന്ന് സാരം.

പുന്നപ്ര പറവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ 86 എ ബൂത്തിലാണ് വിഎസിനും കുടുംബത്തിനും വോട്ടുള്ളത്. അതേസമയം മകൻ വിഎ അരുൺ കുമാറും കുടുംബവും രാവിലെ തന്നെ സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി.
കൊച്ചുമകൻ അർജ്ജുന്റെ കന്നി വോട്ട് കൂടിയായിരുന്നു.എൺപത് വയസ്സ് പിന്നിട്ടവർക്ക് പോസ്റ്റൽ വോട്ട് സൗകര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിരുന്നെങ്കിലും അതും ഉപയോഗപ്പെടുത്താനാകാത്ത അവസ്ഥയാണ് വിഎസിന് ഇത്തവണ ഉണ്ടായത്. അതാത് മണ്ഡലത്തിൽ തന്നെ താമസിച്ചാൽ മാത്രമേ എൺപത് വയസ്സിന് മുകളിലുള്ള വോട്ടർമാർക്ക് പോസ്റ്റൽ ബാലറ്റ് സൗകര്യം ലഭിക്കുവെന്ന നിബന്ധന നിലവിലുണ്ട്.

മണ്ഡലത്തിലെ ബാലറ്റ് പട്ടികയിൽ വിഎസിന്റെയും ഭാര്യയുടേയും പേര് ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ എത്താനാകില്ലെന്ന് പിന്നീട് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തിരുവനന്തപുരത്തെ പിഎംജിയിൽ മകന്റെ വീട്ടിലാണ് വി എസ് താമസിക്കുന്നത്. അതുകൊണ്ടാണ് വോട്ടു ചെയ്യാൻ കഴിയാഞ്ഞത്

You may also like

Leave a Comment