26.9 C
Kollam
Friday, January 28, 2022
spot_img

വാർത്ത നൽകിയതുമായി ബന്ധപെട്ടു മാധ്യമപ്രവർത്തകർക്കു സോഷ്യൽ മീഡിയവഴി വധഭീഷണി

ഓയൂർ : കഴിഞ്ഞ ദിവസം ഓയൂരിൽ മാർജിൻഫ്രീ ഷോപ്പിലെ ജീവനക്കാരനെ മർദിച്ചു പരിക്കേൽപ്പിച്ച മൂന്ന്പേരെ പൂയപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തു റിമാൻഡ് ചെയ്യുകയും തുടർന്ന്   ഇതുമായി ബന്ധപെട്ട് പോലീസ്മാധ്യമങ്ങൾക്ക് എല്ലാംതന്നെ വാർത്ത നല്കുകയുകയും ചെയ്തിരുന്നു. ഗ്രീൻ മീഡിയ വിഷൻ ന്യൂസ് ചാനലിലും ഈ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു . വാർത്തകൾ വന്നു അരമണിക്കൂറിനകം ചാനൽ പ്രവർത്തകർക്കെതിരെ സോഷ്യൽ മീഡിയവഴി പ്രതികളുമായി ബന്ധപ്പെട്ടവർ സൈബർ ആക്രമണം ആരംഭിക്കുകയായിരുന്നു. അൻസിൽ അൻസിൽ, ഷംനാദ് കൊല്ലം എന്നി ഫേസ്ബുക്ക് പ്രൊഫൈലുകൾ വഴി തെറിവിളികളോടുംകൂടി മെസ്സേജുകൾ അയക്കുകയും അൻസിൽ അൻസിൽ എന്ന പ്രൊഫൈലിൽ നിന്നും ചാനൽ പ്രവർത്തകരെ കിട്ടിയാൽ നടുറോഡിൽ തീർക്കും എന്ന വധഭീഷണി മെസ്സേജ് അയച്ചു. മാധ്യമപ്രവർത്തകരുടെ അമ്മമാരേ ചേർത്ത് അശ്ളീല പരാമർശങ്ങൾ നടത്തുന്ന നിരവധി മെസ്സേജുകൾ പബ്ലിക്കായി പോസ്റ്റിടുകയും ചെയ്തു . ഗ്രീൻ മീഡിയ വിഷന്റെ വാർത്താപേജിന്റെ കമന്റുബോക്സിൽ വന്നായിരുന്നു സൈബർ ആക്രമണം. തുടർന്ന്ചാനലിന്റെ കണ്ടന്റ് എഡിറ്റർ സുരേഷ് ചൈത്രവും റിപ്പോർട്ടർ ബി.അനിൽകുമാറും ചേർന്ന് പൂയപ്പള്ളി പൊലിസിൽ പരാതി നൽകുകയായിരുന്നു. പൂയപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു

അൻസിൽ അൻസിൽ, ഷംനാദ് കൊല്ലം എന്നി ഫേസ്ബുക്ക് പ്രൊഫൈലുകൾ

Related Articles

stay connected

3,060FansLike
827FollowersFollow
7,490SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles