അഞ്ചൽ: ന്യൂസ് കേരളം ഓൺലൈൻ വാർത്താചാനലിന്റെ എം.ഡി യും പൊതുപ്രവർത്തകനുമായ മൊയ്ദുഅഞ്ചലിനെയാണ് അഞ്ചൽ എസ്ഐ ഭീഷണിപെടുത്തിയത്. അഞ്ചൽ എസ്ഐ ജോതിഷ് കുമാറിനെതിരെ മുഖ്യമന്ത്രിയ്ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും പരാതിനൽകി. കേരളാ പത്രപ്രവർത്തക അസോസിയേഷൻ കൊല്ലം ജില്ലാകമ്മിറ്റി അംഗമായ മൊയ്ദു അഞ്ചലിനെ കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ചാണ് അഞ്ചൽ എസ് ഐ ജ്യോതിഷ്കുമാർ ഭീഷണി മുഴക്കിയത്. എസ് ഐയുമായി ബന്ധപെട്ടു വാർത്തനല്കിയതാണ് ഭീഷണിക്കു കാരണമെന്നു പറയുന്നു
സ്വതന്ത്രമായി ജോലിചെയ്യുന്ന മാധ്യമപ്രവർത്തകരുടെ ജോലി തടസപ്പെടുത്താൻ ആരെയും അനുവധിക്കില്ലെന്നും അഞ്ചൽ എസ് ഐ ജ്യോതിഷ്കുമാറിനെതിരെ ശക്തമായ പ്രതിഷേധപരിപടികൾ സംഘടിപ്പിക്കുമെന്നും കേരളാ പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ശങ്കർ, സംസ്ഥാന സെക്രട്ടറി മധു കടുത്തുരുത്തി, കൊല്ലം ജില്ലാ സെക്രട്ടറി മോഹൻ പൂവറ്റൂർ, സംസ്ഥാന കമ്മറ്റി അംഗം വി എസ് ഉണ്ണികൃഷ്ണൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. എസ്ഐ ജോതിഷിനെ നിലക്ക് നിർത്താൻ ഉന്നതഉദ്യോഗസ്ഥർ തയ്യാറായില്ലായെങ്കിൽ അഞ്ചൽസ്റ്റേഷൻ ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികൾ നടത്താനാണ് പത്രപ്രവർത്തക അസോസ്സിയേഷന്റെ തീരുമാനം. എസ്.ഐ യുടെ നടപടിയിൽ അഞ്ചൽ റൂറൽ പ്രസ് ക്ലബിന്റെ പ്രതിഷേധവും അറിയിച്ചു. മൊയ്ദു അഞ്ചലിനെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയ എസ്.ഐ ക്കെതിരെ നടപടി എടുക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകുമെന്നും സംഭവത്തിൽ പ്രതിഷേധം അറിയിച്ചുകൊണ്ട് പുനലൂർ എം എൽ എ പി.എസ് സുപാൽ മാധ്യമങ്ങളോട് പറഞ്ഞു
