26.9 C
Kollam
Monday, July 26, 2021
spot_img

വാറ്റ് ചാരായവിൽപ്പന സജീവം ; അഞ്ചലിൽ എക്സൈസ് പരിശോധനയിൽ കോടയും വാറ്റുപകരണവും പിടികൂടി.

കൊല്ലം : ലോക് ഡൗൺ ആയതോടെ മലയോരമേഖലകളിൽ വാറ്റിക്കുടിയും വിൽപ്പനയും സജീവം. അഞ്ചലിൽ എക്സൈസ് നടത്തിയ പരിശോധനയിൽ കോടയും വാറ്റുപകരണവും പിടികൂടി.ചണ്ണപ്പേട്ട മാമ്പച്ചപ്പടി രേവതി വിലാസത്തിൽ ഉണ്ണികൃഷ്ണൻൻ്റ വീട്ടിൽ നിന്നുമാണ് 65 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തത്. കോട നശിപ്പിക്കുകയും വാറ്റുപകരണങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ലോക്ക് ഡൗണിന്റെ മറവിൽ വാറ്റ് കേന്ദ്രങ്ങൾ കേരളത്തിൽ സജീവമായികുന്ന സാഹചര്യത്തിൽ എക്സൈസ് പോലീസ് എന്നിർ പരിശോധകൾ ശക്തി പെടുത്തിയതിനെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് കോടയും വാറ്റുപകരണവും പിടികൂടിയത്. കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ ഒളിവിൽ പോയി പ്രതിക്ക് വേണ്ടി അന്യോഷണം ആരംഭിച്ചു . അഞ്ചൽ റെയ്ഞ്ചിലെ പ്രിവൻ്റീവ് ഓഫീസർ ജി. ബിജുകുമാർൻ്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ഉണ്ണികൃഷ്ണൻനെ പ്രതിയാക്കി അബ്കാരി കേസ് രജിസ്റ്റർ ചെയ്തു. ഗ്രേഡ് പ്രിവൻ്റിവ് ഓഫീസർ ബി. പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ മാരായ അജി കുമാർ,റിൻജോ വർഗ്ഗീസ്, മാത്യുപോൾ, ഡ്രൈവർ രജീഷ് ലാൽ എന്നിവരായിരുന്നു റെയ്ഡ് നടത്തിയ ടീമിൽ ഉണ്ടായിരുന്നത്

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,870FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles