28.9 C
Kollam
Saturday, July 31, 2021
spot_img

വാരാന്ത്യലോക്ഡൗൺ ദിവസത്തിൽ നടത്തിയ പരിശോധനയിൽ 10 ലിറ്റർ ചാരായവും 50 ലിറ്റർ കോടയും പിടികൂടി

ശാസ്താംകോട്ട:വാരാന്ത്യ ലോക്ഡൗൺ ദിവസങ്ങളിൽ ശാസ്താംകോട്ട എക്സൈസ് റെയ്ഞ്ച് ഓഫീസിലെ അസി: എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) അൻവറിൻ്റെ നേതൃത്വത്തിലുള്ള പട്രോളിംഗ് പാർട്ടി കുന്നത്തൂർ താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 10 ലിറ്റർ ചാരായവും 50 ലിറ്റർ കോടയും പിടികൂടി. ശൂരനാട് വടക്ക് വില്ലേജിൽ ആനയടി മുറിയിൽ പാറപ്പുറം ജംഗ്ഷന് സമീപത്ത് വച്ച് അടൂർ താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ ചെറുകുന്നം മുറിയിൽ ലീലാ ഭവനം വീട്ടിൽ കൊച്ചുകുഞ്ഞ് മകൻ സുരേഷിൻ്റെ (45) പക്കൽ നിന്നും 10 ലിറ്റർ ചാരായവും തുടർന്ന് നടത്തിയ പരിശോധനയിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ നിലയിൽ 50 ലിറ്റർ കോടയും കണ്ടെടുത്തു കേസാക്കി. അസി: എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) അൻവറിൻ്റെ നേതൃത്വത്തിലുള്ള പട്രോളിംഗ് പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്യാംകുമാർ, അനീഷ്കുമാർ, നിഷാദ്, ജിനു തങ്കച്ചൻ വുമൺ ഓഫീസറായ ഷീബ എന്നിവർ പങ്കെടുത്തു.

Related Articles

Stay Connected

22,036FansLike
2,875FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles