Home Latest NewsNews വാട്ടർ അതോറിറ്റികുഴിച്ച കുഴിയിൽ കുടിവെളളവുമായി വന്ന പെട്ടിഓട്ടോ വീണു.നാട്ടുകാരുടെ വെള്ളംകുടി മുടങ്ങി

വാട്ടർ അതോറിറ്റികുഴിച്ച കുഴിയിൽ കുടിവെളളവുമായി വന്ന പെട്ടിഓട്ടോ വീണു.നാട്ടുകാരുടെ വെള്ളംകുടി മുടങ്ങി

by Green Media Vision

അഞ്ചൽ ;ചന്തമുക്കിന് സമീപം വെസ്റ്റ് ഹൈസ്കൂൾ പനയഞ്ചേരി റോഡിൽ
പൊട്ടിയ പൈപ്പ് നന്നാക്കാൻ എടുത്ത കുഴിയിൽ ദിവസവും നിരവധി വാഹനങ്ങൾ അപകടത്തിൽ പെടുന്നു
പൈപ്പ് പൊട്ടി ദിവസങ്ങളായി ലിറ്റർ കണക്കിന് വെള്ളം പാഴാവുന്നത് മൂലം നാട്ടുകാരുടെ നിരന്തരമായിയുള്ള പരാതിയെ തുടർന്ന് വാട്ടർ അതോററ്റി വകുപ്പ് അധികൃതർ എത്തി റോഡ് കുഴിച്ചു വെങ്കിലും പൈപ്പിന്റെ പൊട്ടിയ ഭാഗം കണ്ടെത്താനോ തകരാർ പരിഹരിയ്ക്കാനോ കഴിഞ്ഞില്ല.
ഇതിനെ തുടർന്ന് പണി ഉപേക്ഷിച്ചു വാട്ടർ അതോറിറ്റി അധികൃതർ സ്ഥലം വിട്ടതോടെ പൈപ്പ് നന്നാക്കാൻ വേണ്ടി എടുത്ത കുഴിയിൽ ബൈക്ക് യാത്രക്കാരും കാൽനടക്കാരും വീണ് പരിക്കേൽക്കുന്നത് നിത്യ  കാഴ്ച്ചയായിരിക്കുകയാണ്.
വാട്ടർ അതോറിറ്റി ജീവനക്കാരുടെ അനാസ്ഥ മൂലം ശുദ്ധജലം പാഴാവുകയും പൈപ്പ് നന്നാക്കാൻ എടുത്ത കുഴി വാഹനങ്ങൾക്കുംകാൽനടയാത്രക്കാർക്കും   അപകടക്കെണി ഒരുക്കുന്നു
പൊട്ടിയ പൈപ്പ് നന്നാക്കാൻ വേണ്ടി ആഴത്തിൽ എടുത്ത കുഴി മൂടാതെ പോയതും ഇവിടെ അപകട സൂചന ബോർഡ് സാധിക്കാത്തതും വാട്ടർ അതോറിറ്റി അധികൃതർ കുടത്ത അനാസ്ഥ യാണെന്ന് അഞ്ചൽ കാരുണ്യ കൂട്ടായ്മ ഭാരവാഹികൾ ആരോപിച്ചു.പൈപ്പ് നന്നാക്കി ശുദ്ധജലം സംരക്ഷി ക്കണമെന്നും കാരുണ്യ കൂട്ടായ്മ പ്രസിഡന്റ് മൊയ്ദു അഞ്ചൽ ആവശ്യപ്പെട്ടു.

You may also like

Leave a Comment