24.9 C
Kollam
Friday, October 29, 2021
spot_img

വാക്‌സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരം; 3 ലക്ഷം ഡോസ് കൂടി ഇന്നെത്തും

തിരുവനന്തപുരം:സംസ്ഥാനത്തെ വാക്‌സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരം. ഇന്ന് മൂന്ന് ലക്ഷം ഡോസ് വാക്‌സിൻ കൂടി ഉച്ചയോടെ എത്തും. വാക്‌സിൻ സ്‌റ്റോക്ക് തീർന്നതിനെ തുടർന്ന് അഞ്ച് ജില്ലകളിലെ വാക്‌സിനേഷൻ മുടങ്ങിയ നിലയിലാണ്. അടുത്ത ബാച്ച് വാക്‌സിൻ നാളെ എത്തുമെന്നായിരുന്നു കേന്ദ്രം പറഞ്ഞിരുന്നത്. എന്നാൽ ഇന്നലെ അഞ്ച് ജില്ലകളിൽ വാക്‌സിൻ മുടങ്ങിയ സാഹചര്യത്തിലാണ് അടിയന്തരമായി മൂന്ന് ലക്ഷം ഡോസ് അനുവദിച്ചത് . തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിലാണ് വാക്‌സിനേഷൻ മുടങ്ങിയത്. 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിനെങ്കിലും നല്‍കുക എന്നതാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. ഈ വിഭാഗത്തിലുള്ള 9 ലക്ഷത്തോളം ആള്‍ക്കാരാണ് ഇനി ആദ്യ ഡോസ് വാക്‌സിനെടുക്കാനുള്ളത്. അവര്‍ക്ക് ആഗസ്റ്റ് 15നുള്ളില്‍ തന്നെ ആദ്യ ഡോസ് വാക്‌സീന്‍ നല്‍കി തീര്‍ക്കാനാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം.

Facebook Notice for EU! You need to login to view and post FB Comments!

Related Articles

stay connected

2,650FansLike
54FollowersFollow
2,180SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles