27.9 C
Kollam
Saturday, October 16, 2021

വാക്സിനേഷനെടുത്ത്​ മണിക്കൂറുകൾക്കകം ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു

കുന്നിക്കോട് : വാക്സിനേഷന്‍ പൂര്‍ത്തിയായി മണിക്കൂറുകള്‍ക്കുള്ളില്‍ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു. പനംമ്പറ്റ മലയില്‍പുരയിടത്തില്‍ സജു പൊടിയൻ (50) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ തലവൂര്‍ പഞ്ചായത്തിലെ നെടുവന്നൂര്‍ എല്‍.പി സ്കൂളില്‍ എത്തിയാണ് സജു വാക്സിന്‍ സ്വീകരിച്ചത്. വൈകീട്ട് മൂന്നോടെ ചായ കുടിക്കാനായി സമീപത്തെ ജങ്​ഷനില്‍ എത്തിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് പുനലൂര്‍ താലൂക്കാശുപത്രിയില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ കോവിഡ് പോസിറ്റീവാണന്ന് കണ്ടെത്തി. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles