24.9 C
Kollam
Friday, October 29, 2021
spot_img

വരുമാന സ്രോതസുകളുടെ വര്‍ധന ലക്ഷ്യം : മന്ത്രി

കൊല്ലം: കോവിഡ് പശ്ചാത്തലത്തില്‍ തകര്‍ന്ന സാമ്പത്തിക മേഖലയുടെ തിരിച്ചു വരവിനായി തൊഴില്‍ സാധ്യകള്‍ ഉറപ്പാക്കുന്ന വരുമാന സ്രോതസുകളെ പിന്തുണയ്ക്കുകയാണ് സര്‍ക്കാരി​െൻറ ലക്ഷ്യമെന്ന് മന്ത്രി കെ. എന്‍. ബാലഗോപാല്‍. വെളിയം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ കുടുംബശ്രീ എസ്. ഡി. എസ്സുകള്‍ക്കുള്ള റിവോള്‍വിങ്​ ഫണ്ട് ജില്ലതല വിതരണോദ്ഘാനം നിര്‍വഹിക്കുക യായിരുന്നു അദ്ദേഹം. ജനകീയ ഹോട്ടല്‍ മുതല്‍ വിമാനത്താവള നടത്തിപ്പ് വരെ സാധ്യമാക്കിയ കൂട്ടായ്മയ്ക്ക് മികച്ച പ്രവര്‍ത്തനം തുടരെ നടത്തുന്നതിനായാണ് കൂടുതല്‍ ഫണ്ട് നല്‍കുന്നത്. പലിശ കുറഞ്ഞ വായ്പ നല്‍കിയും പിന്തുണയ്ക്കുകയാണ്. പരമാവധി തൊഴില്‍ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കേണ്ട സാഹചര്യമാണ് ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു. വെളിയം പഞ്ചായത്ത് പ്രസിഡൻറ്​ ആര്‍. ബിനോജ്​ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ സാം കെ. ഡാനിയല്‍ മുഖ്യതിഥിയായി. വെളിയം പഞ്ചായത്ത് സ്​റ്റാന്‍ഡിങ്​ കമ്മിറ്റി അധ്യക്ഷന്‍ കെ. സോമശേഖരന്‍, കുടുംബശ്രീ ജില്ല മിഷന്‍ കോര്‍ഡിനേറ്റര്‍ വി.ആര്‍. അജു, അസിസ്​റ്റൻറ്​ കോര്‍ഡിനേറ്റര്‍ ജി. അരുണ്‍കുമാര്‍, വെളിയം സി. ഡി. എസ്. ചെയര്‍പേഴ്‌സന്‍ ജയന്തി മധു എന്നിവര്‍ പങ്കെടുത്തു.

Facebook Notice for EU! You need to login to view and post FB Comments!

Related Articles

Stay Connected

22,036FansLike
2,992FollowersFollow
18,700SubscribersSubscribe
- Advertisement -spot_img

Latest Articles