26.9 C
Kollam
Thursday, October 6, 2022
spot_img

വയനാട്ടിൽ റേഷനരിയിൽ ചത്ത പാമ്പിനെ കണ്ടെത്തി

രൂക്ഷ ഗന്ധം അനുഭവപ്പെട്ടതോടെ ചാക്കിലെ അരി പരിശോധിച്ചു.ദ്രവിച്ച നിലയിലാണ് പാമ്പിനെ കണ്ടത്.സംഭവത്തെ തുടർന്ന് റേഷൻ ഇൻസ്പെക്ടർ വീട്ടിലെത്തി പരിശോധന നടത്തി.തുടർന്ന് തിടങ്ങഴി റേഷൻ കടയിലെ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചതല്ലെന്ന് വ്യക്തമായി

കൽപ്പറ്റ: വയനാട്ടിൽ റേഷനരിയിൽ ചത്ത പാമ്പിനെ കണ്ടെത്തി. മാനന്തവാടി മുതിരേരി പണിയ കോളനിയിലെ താമസക്കാരായ ബിന്നിയുടെ കുടുംബം വാങ്ങിയ റേഷനരിയിലാണ് ചത്ത പാമ്പിനെ കണ്ടെത്തിയത് .കോളനിയുടെ സമീപമുള്ള തിടങ്ങഴി റേഷൻ കടയിൽ നിന്നാണ് 15 ദിവസം മുൻപ് കുടുംബം അരി വാങ്ങിയത്. 50 കിലോ അരിയാണ് രണ്ട് ചാക്കുകളിലാക്കി ബിന്നി വീട്ടിലേക്ക് കൊണ്ടുപോയത്.രൂക്ഷ ഗന്ധം അനുഭവപ്പെട്ടതോടെ ചാക്കിലെ അരി പരിശോധിച്ചു.ദ്രവിച്ച നിലയിലാണ് പാമ്പിനെ കണ്ടത്.സംഭവത്തെ തുടർന്ന് റേഷൻ ഇൻസ്പെക്ടർ വീട്ടിലെത്തി പരിശോധന നടത്തി.തുടർന്ന് തിടങ്ങഴി റേഷൻ കടയിലെ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചതല്ലെന്ന് വ്യക്തമായി. സിവിൽ സപ്ലൈസ് വകുപ്പിനെ വിവരം അറിയിച്ചതായി റേഷൻ ഇൻസ്പെക്‌ടർ അറിയിച്ചു.

Related Articles

Stay Connected

22,036FansLike
3,514FollowersFollow
20,100SubscribersSubscribe
- Advertisement -spot_img

Latest Articles