വയനാട്:കുറുക്കന്മൂലയില് വീണ്ടും കടുവയിറങ്ങി. പടമല സ്വദേശി സുനിയുടെ ആടിനെ ആക്രമിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ യാണ് സംഭവം ഉണ്ടായത്. ഇതോടെ കടുവ കൊന്ന വളര്‍ത്തു മൃഗങ്ങളുടെ എണ്ണം 15 ആയി. മാനന്തവാടി നഗരസഭയിലെ നാല് ഡിവിഷനുകളില്‍ അഞ്ച് ദിവസമായി നിരോധനാജ്ഞ തുടരുകയാണ്. മേഖലയില്‍ കൂടുതല്‍ വനപാലകരെ വിന്യസിക്കാനാണ് തീരുമാനം. വനം വകുപ്പും പൊലിസും സജീവമായി പ്രദേശത്ത് തിരച്ചില്‍ നടത്തുന്നുണ്ട്. കഴിഞ്ഞദിവസമാണ് കുറക്കന്മൂല പുതുച്ചിറയില്‍ ജോണ്‍സന്റെ ആടിനെയും തേങ്കുഴി ജിന്‍സന്റെ പശുവിനെയും കടുവ ആക്രമിച്ചത്. ഇതോടെ പയ്യമ്പള്ളി കുറുക്കന്മൂല, പടമല പ്രദേശങ്ങളിലെ ജനങ്ങള്‍ പരിഭ്രാന്തിയിലായി.ഇതിനിടെ കടുവാ വിഷയത്തില്‍ ജനങ്ങളുടെ ഭീതി അകറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ആശ്യപ്പെട്ടത്തിന് പിന്നാലെ സബ് കലക്ടറു ടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചേര്‍ന്നിരുന്നു.
