24.9 C
Kollam
Sunday, September 25, 2022
spot_img

വന്യസൗന്ദര്യവുമായി കാടു കാത്തിരിക്കുന്നു : പേപ്പാറ വന്യജീവി സംരക്ഷണകേന്ദ്രം

കേരളത്തിലെ തിരുവനന്തപുരത്തിനടുത്തുള്ള കരമനായാറിൽ സ്ഥിതി ചെയ്യുന്ന പേപ്പാറ ഡാമിനോടനുബന്ധിച്ചുള്ള മേഖലയാണ് പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം. ദക്ഷിണ കേരളത്തിലെ തേക്കടിയെന്ന് വിശേഷിപ്പിക്കാം. വിതുര പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന  വന്യസൗന്ദര്യമാണ് പേപ്പാറയുടെ ആകർഷണം 

1983 ലാണ് പേപ്പാറ ഡാം നിലവിൽ വരുന്നത്. ഇതിനോടനുബന്ധിച്ച് ഇവിടുത്തെ വന്യമേഖലയുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് ഇതിനെ സംരക്ഷണ മേഖലയായി 1983 ൽ തന്നെ പ്രഖ്യാപിക്കുകയുണ്ടായത്. ഈ ഭാഗം ആദ്യം പുതുപ്പിള്ളിയുടെ ഭാഗമായിരുന്നു. ഇതിൽ പാലൊട് റിസർവിന്റേയും (24 ച. കി മി  (260,000,000 sq ft)), കൊട്ടൂർ റിസർവിന്റെയും (29 ച.കി മി . (310,000,000 sq ft)) വനഭാഗങ്ങൾ ഉൾപ്പെടുന്നു. അപൂർവയിനത്തിലുള്ള സസ്യങ്ങളും ജന്തുക്കളും ഈ വനമേഖലയിലുണ്ട്. ഡാമിലെ 11 ദ്വീപുകൾ ഏറെ പ്രത്യേകത നിറഞ്ഞതാണ് . ഈ ദ്വീപുകളിൽ വർഷംതോറും ദേശാടനപ്പക്ഷികൾ എത്താറുണ്ട് . കാട്ടാനകൾ യഥേഷ്ടം ഉണ്ട് . തോടയാർ , കരമനയാർ , അട്ടയാർ , വാചോപയന്തിയാർ , കാവിയാർ തുടങ്ങിയ നിരവധി വലുതും ചെറുതുമായ നദികൾ ഡാമിൽ സംഗമിക്കുന്നു 

 മൊത്തം വനപ്രദേശം മലകൾ നിറഞ്ഞതാണ്. മലനിരകൾ 100 മീറ്റർ (330 അടി) മുതൽ 1,717 മീറ്റർ (5,633 അടി) ഉയരമുണ്ട്. ഇതിൽ പ്രധാനം ചെമ്മൂഞ്ഞിമൊട്ട (1717m) എന്ന കുന്നാണ്. കൂടാതെ അതിരുമല (1594m), അറുമുഖകുന്ന് (1457m), കോവിൽതെരിമല (1313m)നച്ചിയടികുന്ന് (957m) എന്നിവയും പ്രധാനമാണ് . ഒരു വർഷത്തെ ശരാശരി ലഭിക്കുന്ന മഴ 2,500 മില്ലിമീറ്റർ (8.2 അടി) ആണ്. ഈ പ്രദേശം വന്യജീവി സഞ്ചാരികളെ ധാരാളമായി ആകർഷിക്കുന്നുണ്ട്.

ഈ സംരക്ഷണമേഖലയിൽ പ്രധാനമായും കാണപ്പെടുന്നത് സസ്തനികളാണ്. ഇതിൽ 43 തരം സസ്തനികളും, 233 തരം പക്ഷികളും, 46 തരം ഉരഗങ്ങളും, 13 തരം ഉഭയജീവികളും( amphibians) 27 തരം മത്സ്യങ്ങളും ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട് . പ്രധാനസസ്തനികൾ :  കടുവ, ആന, മാൻ, വരയാട് എന്നിവയാണ്

എത്തിച്ചേരാൻ 

പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരത്തിന് ഏകദേശം 50 കി.മി. വടക്ക് കിഴക്ക് ഭാഗത്തായി തിരുവനന്തപുരം- പൊന്മുടി റോഡിലാണ്.

ഇവിടുത്തേക്ക് എത്തിച്ചേരാൻ  

അടുത്ത റെയിൽ‌വേ സ്റ്റേഷൻ – തിരുവനന്തപുരം.അടുത്ത വിമാനത്താവളം – തിരുവനന്തപുരംഎന്നിവടങ്ങളിൽ നിന്ന് 44 കിലോമീറ്റർ (144,000 അടി) ദൂരമുണ്ട്.സന്ദർശിക്കാൻ ഏറ്റവും പറ്റിയ സമയം ജനുവരി മുതൽ മാർച്ച് മാസങ്ങളിലാണ് 

Related Articles

stay connected

3,940FansLike
800FollowersFollow
24,300SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles