വർഷങ്ങളായി വാടക വീട്ടിൽ ദുരിത ജീവിതം നയിച്ചു വന്ന അവിവാഹിതയായ ബേബി സുജാതക്ക് ഒടുവിൽ സംരക്ഷണത്തിന് കേരള വനിത കമ്മീഷൻ അംഗത്തിന്റ സന്ദർശനത്തോടെ സാധ്യമായി.
കൊല്ലം കോർപറേഷൻ,കല്ലുംതാഴം , സജീർ മൻസിൽ ജമാലുദ്ധീന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ പ്രമേഹരോഗത്താൽ ഒരു കാൽ മുറിച്ചു മാറ്റിയ അവസ്ഥയിൽ പരസഹായം പോലും ഇല്ലാതെ കഴിയുന്ന വേളയിലാണ് വനിത കമ്മീഷൻ അംഗം ഷാഹിദ കമാലിനോട് തന്റെ സംരക്ഷണം ഉറപ്പാക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യാൻ അറിയിക്കുകയായിരുന്നു. കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുവാൻ കമ്മീഷൻ അംഗം ബേബി സുജാതയുടെ താമസ സ്ഥലത്തു എത്തുകയും കൊല്ലം കോർപറേഷൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കോളേജ് ഡിവിഷൻ വാർഡ് കൗൺസിലറുമായ എസ് ഗീതാകുമാരിയിൽ നിന്നും വിവരങ്ങൾ അറിഞ്ഞതിൽ കോവിഡ് കാലം മൂന്ന്നേരവും കൊല്ലംകോർപറേഷന്റെ ജനകീയ ഹോട്ടലിൽ നിന്നും വാർഡ് കൗൺസിലർ ആഹാരം നൽകി അവർക്ക് ഒപ്പം ആശ്വാസമായി നിന്ന കാര്യം അറിഞ്ഞു. അയൽക്കാരുടെ സഹായവും ഏറെ കുറെ ആശ്വാസമായിരുന്നു.
കാലഘട്ടത്തിന്റെ മാറ്റവും ആവശ്യകതയും ഉൾകൊള്ളൂന്ന ഒരിടമായ പത്തനാപുരം ഗാന്ധിഭവനിൽ ബേബിസുജാതക്ക് സംരക്ഷണവും ഉറപ്പാക്കി ഏഷ്യയിലെ ഏറ്റവും വലിയ മതേതര കൂട്ട് കുടുംബമായ പത്തനാപുരം ഗാന്ധിഭവനിൽ വിവരമറിയിച്ചതനുസരിച്ചു ബേബി സുജാതയുടെ സംരക്ഷണം ഗാന്ധിഭവൻ ഏറ്റെടുക്കുകയായിരുന്നു. ഗാന്ധിഭവൻ എക്സിക്യൂട്ടീവ് മാനേജറും മുൻ ജയിൽ ഡി ഐ ജിയുമായ ബി പ്രദീപ് വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിന്റെ സാന്നിധ്യത്തിൽ ബേബി സുജാതയെ ഏറ്റെടുത്തു പത്തനാപുരം ഗാന്ധിഭവനിലേക്ക് കൊണ്ട് പോയി. ഡിവിഷൻ കൗൺസിലർ എസ് ഗീത കുമാരി,കേരള മനുഷ്യാവകാശ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് അയത്തിൽ അൻസർ, നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയം പബ്ലിക് റിലേഷൻ ഓഫീസർ ഷിബു റാവുത്തർ, കിളികൊല്ലൂർ പോലീസ് സ്റ്റേഷൻ CPO സിജു. എസ്. പൊതു പ്രവർത്തകൻ ജങ്കിഷ്ഖാൻ, സുനിൽ, കിളികൊല്ലൂർ വില്ലേജ് മഹിളാ അസോസിയേഷൻ സെക്രട്ടറി അജിത,ഗാന്ധിഭവൻ സിസ്റ്റർ ജോളി ഫിലിപ്പ്, സ്റ്റാഫ് ടിങ്കു, ശ്രീജി എന്നിവർ പങ്കെടുത്തു