26.9 C
Kollam
Tuesday, May 17, 2022
spot_img

വനിതാ പഞ്ചായത്തംഗത്തിനെ കയ്യേറ്റം ചെയ്യാൻ ശ്രമം: ഒരാൾ പിടിയിൽ 

പൂയപ്പള്ളി: കൊട്ടറ ലക്ഷംവീട് കോളനിക്ക് സമീപത്തെ വയലിൽ ഇരുന്ന് മദ്യപിച്ച സംഘത്തെ ചോദ്യംചെയ്ത കൊട്ടറ ഒന്നാംവാർഡിലെ മെമ്പർ ജയാ രാജേന്ദ്രനെ ആക്ഷേപിക്കുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നംഗ സംഘത്തിലെ ഒരാളെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.  കൊട്ടറ കുളത്തൂർകാവ് ആനന്ദ്നിവാസിൽ ആനന്ദ് (20) ആണ് പോലീസ് പിടിയിലായത്.  മൂന്ന് ദിവസം മുൻപായിരുന്നു കേസിനാസ്പദമായ  സംഭവം.  ആനന്ദ് പോസ്കോ കഞ്ചാവ് മയക്കുമരുന്ന് കേസുകളിലെ  പ്രതിയാണ്. മറ്റു രണ്ടുപ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു  കസ്റ്റഡിയിലെടുത്ത പ്രതിയെ റിമാൻഡ് ചെയ്തു. പൂയപ്പള്ളി പോലീസ് സി ഐ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ  എസ് ഐ അഭിലാഷ്, എ എസ് ഐ  ബി. അനിൽകുമാർ. എ എസ്  ഐ കെ.ചന്ദ്രകുമാർ  സിപിഒ മുരുകേശ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Related Articles

stay connected

3,300FansLike
800FollowersFollow
17,100SubscribersSubscribe
- Advertisement -spot_img

Latest Articles