26.9 C
Kollam
Monday, July 26, 2021
spot_img

വനത്തിൽ അകപ്പെട്ട യുവാക്കളെ കണ്ടെത്തി

വനം കാണാൻ കൊതി പക്ഷെ വഴിതെറ്റി വനത്തിൽ പെട്ടു 

ലോക്ക് ഡൗൺ ലംഘിച്ച് കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ അമരാട് വനത്തിൽ പ്രവേശിക്കുകയും, വനത്തിൽ നിന്നും വഴിതെറ്റി കാട്ടിൽ അകപ്പെടുകയും ചെയ്ത കാസർഗോഡ് സ്വദേശികളായ മുഹമ്മദ്, സഹോദരൻ അബ്ദുള്ള എന്നിവരെയാണ് ദീർഘ നേരത്തെ അന്വേഷണത്തിന് ഒടുവിൽ കണ്ടെത്തിയത്. താമരശേരിയിൽ ബന്ധുവീട്ടിലെത്തി ശനിയാഴ്ച പകൽ കാട്ടിലേക്ക് യാത്ര തിരിക്കുകയായിരുന്നു. വാഹനം റോഡരികിൽ കിടക്കുന്നതു കണ്ട് നാട്ടുകാരാണ് അധികൃതരെ വിവരമറിയിച്ച് തിരച്ചിൽ ആരംഭിച്ചത്. വനാതിർത്തിയിൽ നിന്നും 15 കിലോമീറ്ററോളം ഉള്ളിലായിരുന്നു ഇവർ അകപ്പെട്ടത് .രാത്രി മുതൽ പോലീസും, വനം വകുപ്പ് ദ്രുത കർമ്മ സേനയും, ഫയർ ഫോഴ്‌സും, നാട്ടുകാരും, സന്നദ്ധ പ്രവർത്തകരും തിരച്ചിൽ ആരംഭിച്ചിരുന്നു. പകൽ 7.15 ഓടെയാണ് ഇവരെ കണ്ടെത്തിയത്.ശക്തമായ മഴയും, കാറ്റും, കാരണവും, ദുർഘടം പിടിച്ച പാതയിലൂടെയും രാത്രി സഞ്ചരിക്കാനുള്ള ബുദ്ധിമുട്ട് കാരണവുമാണ് ഇവരുടെയടുത്ത് രക്ഷാപ്രവർത്തകർ എത്തിച്ചേരാൻ താമസിച്ചത്. താമരശ്ശേരി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Related Articles

stay connected

1,820FansLike
53FollowersFollow
1,840SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles