25.6 C
Kollam
Tuesday, August 9, 2022
spot_img

വനംവകുപ്പിലെ നഷ്ടപരിഹാര കേസുകള്‍ കാലതാമസം കൂടാതെ തീര്‍പ്പാക്കും : മന്ത്രി എ.കെ. ശശീന്ദ്രന്‍

കൊല്ലം: വനം വകുപ്പില്‍ വിവിധ കേസുകളിലായി നഷ്​ടപരിഹാരത്തിന് അര്‍ഹതയുള്ള കേസുകള്‍ കാലതാമസം കൂടാതെ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലെ ജനപ്രതിനധികളുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും പഴയ കേസുകള്‍ക്ക് മുന്‍ഗണന നല്‍കിയാകും നഷ്​ടപരിഹാരം നല്‍കുക. കാര്‍ഷിക വിളകള്‍ക്കുള്ള നഷ്​ടപരിഹാര തുക കൂട്ടണം എന്ന ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കും. വനമേഖലയില്‍ നിന്നുള്ളവരുടെ പുനരധിവാസത്തിനുള്ള തുകയും കലോചിതമായി പരിഷ്‌കരിക്കുന്നത് പരിഗണനയിലാണ്. അപകടരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു നീക്കുന്നതിന് നടപടി സ്വീകരിക്കും. വനമേഖലയിലെ റോഡുകള്‍ മെച്ചപ്പെടുത്തന്നതിനും മുന്‍കൈയെടുക്കും. പട്ടയം നല്‍കുന്നതില്‍ സംയുക്ത പരിശോധന പൂര്‍ത്തിയായ മേഖലകള്‍ കണക്കാക്കി തുടര്‍ നടപടി സ്വീകരിക്കണം എന്ന റവന്യു വകുപ്പിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. എം.എല്‍.എമാരായ പി.എസ്. സുപാല്‍, സി.ആര്‍. മഹേഷ്, കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്​റ്റ്​ തുടങ്ങിയവർ പങ്കെടുത്തു

Related Articles

stay connected

3,660FansLike
800FollowersFollow
22,600SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles