24.9 C
Kollam
Tuesday, January 25, 2022
spot_img

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച രണ്ടാംപ്രതി അറസ്റ്റിൽ

വീഡിയോ ലിങ്ക്……………………………..https://fb.watch/8XTDS_llnb/

കൊല്ലം : കാവനാട് സ്വദേശിയും ഇപ്പോൾ മീയ്യണ്ണൂർ വെളിച്ചിക്കാല ജാസ്മിൻ മൻസിലിൻ വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന അസിം (26) നെയാണ് പൂയപ്പള്ളി പോലീസ് അറസ്റ്റുചെയ്തത്. മരുതമൺപള്ളി പൊയ്കവിള വീട്ടിൽ സേതുരാമനെ (45) വെടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇയാളുടെ അറസ്റ്റ്.

ഒരു വർഷം മുൻപ് അതിർത്തി തർക്കത്തെത്തുടർന്ന് ബന്ധുവായ ജലജൻ എന്നയാളെ സേതുരാമൻ മരുതമൺപള്ളി ജംഗ്ഷനിൽ വെച്ച് പട്ടാപ്പകൽ കൊടുവാൾ ഉപയോഗിച്ച് 26 വെട്ടുകൾ വെട്ടികൊലപ്പെടു ത്താൻ ശ്രമിച്ച കേസിൽ റിമാൻറിൽ ജയിൽ കഴിഞ്ഞ് ജാമ്യത്തിൽ ഇറങ്ങിയതിൻ്റെ അടുത്ത ദിവസം അതായത് 2020 ഒക്ടോബർ 18ന് വീട്ടിൽ ഉറങ്ങിക്കിടന്ന സമയം സേതുരാമന്റെ വീടിൻ്റെ മുൻവാതിൽ വെട്ടിപ്പൊളിച്ച് അകത്ത് കടന്ന് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ക്വട്ടേഷൻ സംഘത്തിലെ മുഖ്യപ്രതികളി ലൊരാളാണ് അസിം. മറ്റ് പ്രതികളായ സുമേഷ് (ജയസൂര്യ- 31), തിലജൻ (38),ജലജൻ (39) നിഥിൻ (32), വിപിൻ (32), നൗഫൽ (32) എന്നിവരെ പോലീസ് നേരത്തെ  അറസ്റ്റ് ചെയ്തിരുന്നു. സേതുരാമനെ കൊലപ്പെടുത്താൻ കൊട്ടേഷൻ കൊടുത്ത ജലതൻ ഇപ്പോഴും വിദേശത്താണ് ഇയാൾക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

സംഭവവത്തിന് ശേഷം മലപ്പുറത്ത് വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന അസിം ഇടയ്ക്ക് വെളിച്ചിക്കാലയിൽ വന്ന് പോകാറു ണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി ഇയാൾ താമസിച്ചു കൊണ്ടിരുന്ന വെളിച്ചിക്കാലയിലെ വീടിന് സമീപത്തെ  മറ്റൊരു വീട്ടിൽ ഒളിച്ച് അസിം താമസിക്കുന്നതായി പൂയപ്പള്ളി പൊലീസിന് വിവരം ലഭിച്ചത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം വീട് വളയുകയും ചെയ്തു പോലീസെത്തിയ വിവരം മനസിലാക്കിയ പ്രതി പോലീസിനെ അക്രമിച്ച് രക്ഷപെടാൻ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ ഇയാളെ കീഴടക്കുകയായിരുന്നു.പോക്സോ കേസ് ഉൾപ്പെടെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളിലെ പ്രതിയാണ് അസിം.പ്രതിയെ സംഭവം നടന്ന മരുതമൺപള്ളിയിലെ വീട്ടിൽ എത്തിച്ചു തെളിവെടുപ്പു നടത്തി ആരെയെങ്കിലും ആക്രമിക്കുന്നതിന് ക്വട്ടേഷൻ സ്വീകരിച്ചാൽ എതിരാളിയുടെ മുഖത്ത് പച്ച ചാണകം എറിഞ്ഞ ശേഷം വെട്ടുക എന്ന രീതിയാണ് ഇയാളുടേത്. പൂയപ്പള്ളി സ്റ്റേഷൻ സി ഐ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ അഭിലാഷ്, എസ് ഐ ശ്രീ ലാൽ, എ എസ് ഐ രാജേഷ്, സി പി ഒ മാരായ  ലിജു വർഗീസ്, മധു,  അനീഷ്, അൻവർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles