വടകര: വടകര താലൂക്ക് ഓഫീസ് തീപിടിത്തവുമായി ബന്ധപ്പെട്ട് സതീഷ് നാരായണനെ (37) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ആന്ധ്രാപ്രദേശ് സ്വദേശിയാണെന്നാണ് സംശയം. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമായത്. തണുപ്പ് അകറ്റാൻ വേണ്ടിയാണ് തീയിട്ടതെന്ന് യുവാവ് മൊഴി നല്കി. ഇയാൾ വടകര താലൂക്ക് ഓഫീസിനടുത്തെത്തുകയും കടലാസുകള്‍ കൂട്ടിയിട്ട് തീയിടുകയു മായിരുന്നു. തീ ആളിപ്പടരുന്നത് കണ്ട ഇയാള്‍ ഓടി രക്ഷപ്പെടുക യായിരുന്നു. ഇന്നലെ രാവിലെ ആറ് മണിയോടെയാണ് തീപിടിത്തമുണ്ടായത്. വടകര ടൗണില്‍ അലഞ്ഞു തിരിഞ്ഞുനടക്കുന്ന ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും പൊലീസ് പറയുന്നുണ്ട്. നേരത്തെ താലൂക്ക് ഓഫീസ് കെട്ടിടത്തിന് സമീപത്തെ ശുചിമുറിയിൽ ഇയാള്‍ തീയിട്ടിരുന്നു. ഇക്കാര്യം സിസിടിവി പരിശോധനയിലാണ് വ്യക്തമായത്.