24.9 C
Kollam
Tuesday, January 25, 2022
spot_img

ലോറിഡ്രൈവറെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ ജോയിൻ്റ് കൗൺസിൽ നേതാവ് ഉൾപ്പെടെ 4പേർ അറസ്റ്റിൽ

വീഡിയോ ലിങ്ക്……………………….https://fb.watch/8OgyFtKIVQ/

അഞ്ചൽ: ജോയിൻ്റ് കൗൺസിൽ പുനലൂർ ഏരിയാ സെക്രട്ടറി കോട്ടുക്കൽ ശ്രീനിലയത്തിൽ ശ്രീദർശ്, പനച്ചവിള ചെറുകര പുത്തൻ വീട്ടിൽ ആൾഡ്രിൻ തമ്പാൻ, ഇടമുളയ്ക്കൽ ചിഞ്ചു ഭവനിൽ ബാബുക്കുട്ടൻ, പനച്ചവിള റനീഷ് മൻസിലിൽ റനീഷ് ഹമീദ്
എന്നിവരാണ് പോലീസ് പിടിയിലായത്. ഇടമുളയ്ക്കൽ പാളയംകുന്ന് പുത്തൻവിള വീട്ടിൽ റിജിനെയാണ് വെട്ടി പരി കേൽപ്പിച്ചത്.  പരിക്കേറ്റ  റിജിൻ ആൾഡ്രിൻ തമ്പാൻ്റെ ലോറി ഡ്രൈവറായിരുന്നു. എന്നാൽ പിന്നീട് പനച്ചവിളയിലെ ലോറി ഡ്രൈവറുമാർ ചേർന്ന് സ്വന്തമായി ലോറി വാങ്ങിയതോടെ റിജിൻ ആൾഡ്രിൻ്റെ ലോറി ഓടിക്കാനെത്തിയി രുന്നില്ല . ഇതിൻ്റെ വൈരാഗ്യമാണ് കഴിഞ്ഞദിവസം ദിവസം രാത്രി 11 മണിയ്ക്ക് പ്രതികൾ പനച്ചവിള പുത്താറ്റുവച്ചു റിജിനെ മർദ്ദിക്കുകയും കൊടുവാൾ ഉപയോഗിച്ച് വെട്ടിപരിക്കേൽപ്പിക്കുകയുമായിരിന്നു പരിക്കേറ്റ റിജിൻ ചികിൽസയിലാണ്. പരിക്കേറ്റ് റോഡിൽകിടന്ന റിജിനെ സുഹൃത്തുക്കൾ ഉടൻ തന്നെ അഞ്ചൽ പോലീസ് സ്‌റ്റേഷനിൽ എത്തിച്ച് പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു. ഈ സമയം പ്രതികൾ പോലീസ് സ്‌റ്റേഷനിൽ ഇരിക്കുന്നതാണ് റിജിന്റെ ആൾക്കാർ കണ്ടത്. എന്നാൽ പ്രതികളെ പോലീസ്സംരക്ഷിക്കുന്നുവെന്നാരോപിച്ച് ഇവർ ബഹളംവച്ചു. പ്രതികളെ സംരക്ഷിച്ചിട്ടില്ലെന്നും, റിജിനെതിരെ പരാതി നൽകാനാണ് പ്രതികൾ സ്റ്റേഷനിൽ എത്തിയതെന്നും പോലീസ് പറഞ്ഞത് . പിന്നീട് റിജിനെ പോലീസ് ജീപ്പിലാണ്പുനലൂർ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയത്.അഞ്ചൽ പോലീസ്കേസെടുത്തു പ്രതികളെ റിമാൻഡ് ചെയ്തു

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles