കോട്ടയം: നാഗമ്പടത്ത് ലോറിക്കടിയിൽ പെട്ട് ബൈക്ക് യാത്രികൻ മരിച്ചു. തെള്ളകം മുക്കോണിയില്‍ വീട്ടില്‍ ആന്റണി മാത്യു(24)വാണ് മരിച്ചത്. ബൈക്ക് ലോറിയുമായി തട്ടിയശേഷം ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ആന്റണിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടയം ഡയനോവ ക്ലിനിക്കൽ ലബോറട്ടറി കലക്ഷന്‍ ഏജന്റായിരുന്നു ആന്റണി. ബേക്കര്‍ ജംഗ്ഷനില്‍ നിന്നും ഇറക്കം ഇറങ്ങിവന്ന ലോറി അതേദിശയില്‍ വരികയായിരുന്ന ആന്റണിയുടെ ബൈക്കില്‍ തട്ടുകയായിരുന്നു. ലോറിയുടെ മുന്നിലേക്ക് തെറിച്ചുവീണ ആന്റണിയുടെ അരയിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി. നാട്ടുകാരും പൊലീസും ചേര്‍ന്ന് ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു