26.9 C
Kollam
Thursday, October 6, 2022
spot_img

ലോകപ്രമേഹ ദിനത്തോടനുബന്ധിച്ച് കൊല്ലം കിംസ് ഹെൽത്ത് ഹോസ്പിറ്റൽ സൈക്കിൾ റാലി സംഘടിപ്പിച്ചു

വീഡിയോ ലിങ്ക്………………………..https://fb.watch/9gFC1AG8S-/

കൊല്ലം : ആശ്രാമം മൈതാനിയിൽ നിന്നും ആരംഭിച്ച സൈക്കിൾ റാലി ചിന്നക്കട ഓവർബ്രിഡ്ജ് വഴി കൊട്ടിയം കിംസ് ഹോസ്പിറ്റലിൽ അവസാനിച്ചു. ജില്ലാ സൈക്കിളിംഗ് അസോസിയേഷനും, കായികപ്രേമികളും സഹകരിച്ചുകൊണ്ട് നടത്തിയ സൈക്കിൾ റാലിയിൽ നൂറിൽപരം ആളുകൾ പങ്കെടുത്തു. ആശ്രാമത്ത് നടന്ന ചടങ്ങിൽ കൊല്ലം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ജി ഡി വിജയകുമാർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. വ്യായാമത്തിലൂടെ പ്രമേഹത്തെ കണ്ട്രോൾ ചെയ്യുക എന്ന ബോധവൽക്കരണത്തിന്റെ ഭാഗമായാണ് സൈക്കിൾ റാലി നടത്തിയത്. ജില്ലാ സൈക്ലിങ് അസോസിയേഷൻ പ്രസിഡന്റ് ഡോക്ടർ കെ രാമഭദ്രൻ, സെക്രട്ടറി ശ്രീദേവി,ടി ജി സുഭാഷ്, ഷിബു റാവുത്തർ,സമീർ ഹമീദ് എന്നിവർ റാലിയിൽ പങ്കെടുത്തു. കൊല്ലം കിംസ് ഹോസ്പിറ്റൽ ചീഫ് ഓപ്പറേഷൻ ഓഫീസർ ഡോക്ടർ ഷുഹൈബ് എ ഖാദർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കിംസ് ഹോസ്പിറ്റലിൽ നടന്ന സമാപന ചടങ്ങിൽ ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. സാജൻ സൈക്കിൾ റൈഡേഴ്സിന് മൊമെന്റോയും സർട്ടിഫിക്കറ്റുകളും നൽകി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

3,940FansLike
800FollowersFollow
24,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles