ഓയൂർ : മദ്യലഭ്യത കുറഞ്ഞതോടെ കള്ളവാറ്റ് സജീവമായതിനൊപ്പം കഞ്ചാവ് വിൽപ്പനക്കാരും സജീവം കൊട്ടാരക്കര എ സി പി യുടെ പരിധിയിൽപ്പെടുന്ന വെളിയം, വാപ്പാല , അമ്പലംകുന്ന്, ഓയൂർ, ചെറുവക്കൽ,പ്രദേശങ്ങൾ കേന്ദ്രമാക്കിയാണ് ഇരുചക്ര വാഹനങ്ങളിൽ കഞ്ചാവ് എത്തിക്കുന്നത് പ്രധാനമായും . ഓയൂരിൽ മുടിയൂർക്കോണം ബാലപാടി മിച്ചഭൂമി കോളനിയിലെ ഒഴിഞ്ഞവീട് കേന്ദ്രീകരിച്ച് ഏറെ നാളായി ചീട്ടുകളിയും മദ്യ സേവയും നടന്നു വരുന്നതായാണ് പരാതി കഞ്ചാവ് വിപണനത്തിന്റെ പ്രധാന കേന്ദ്രം കൂടിയാണ് ഇപ്പോൾ ഇവിടം ഇതുമൂലമുള്ള സാമൂഹ്യ വിരുദ്ധശല്യവും രൂക്ഷമായതോടെ പകൽ പോലും ജനങ്ങൾ ഭീതിയിലാണ് അഴീകോണം. മാരിയോട് തോട്ടം ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ കാറുകളിലും ബൈക്കുകളിലുമായെത്തിയാണ് കഞ്ചാവ് വിപണനം ഇവരെ ഭയന്ന് നാട്ടുകാർ പുറത്ത് വിവരങ്ങൾ അറിയിക്കാൻ മടിക്കുന്നതും കഞ്ചാവ് മയക്കുമരുന്ന് സംഘങ്ങൾക്ക് സദൈര്യം വിഹരിക്കാനുള്ള അവസരം ലഭിക്കുന്നു. ഈ ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ വാഹനങ്ങൾ നിരന്തരമായി വരികയും പോവുകയും ചെയ്യുകയാണെന്നാണ് നാട്ടുകാർ പറയുന്നത് . ഏറെക്കാലമായി അടുതല പാലത്തിന് സമീപ പ്രദേശങ്ങൾ ഇവർ താവളമാക്കിയിരിക്കുകയാണ് ഏതായാലും ഈ മേഖലയിൽ ജനങ്ങൾ കഞ്ചാവ് വിൽപ്പനക്കാരെയും സാമൂഹ്യ വിരുദ്ധൻമാരെ കൊണ്ടും പൊറുതിമുട്ടിയ അവസ്ഥയിലാണ് . സ്ത്രീകളും കുട്ടികളും സന്ധ്യ ആയാൽ ഇതുവഴി പോകാൻ പോലും ഭയപ്പെടുന്നു പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന പ്രദേശങ്ങളാണ് ഇതെല്ലാം . പൊലീസ് ശക്തമായ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം