26.9 C
Kollam
Monday, July 26, 2021
spot_img

ലോക്​ഡൗണ്‍ പാതി പിന്‍വലിച്ച ബ്രിട്ടനെ മുള്‍മുനയിലാക്കി നോറോവൈറസ്​ വ്യാപനം

ലണ്ടന്‍: ​കോവിഡ്​ ഭീതി​െയാഴിഞ്ഞതോടെ ലോക്​ഡൗണ്‍ പാതി പിന്‍വലിച്ച ബ്രിട്ടനെ മുള്‍മുനയിലാക്കി നോറോവൈറസ്​ വ്യാപനം. ഇതുവരെ 154 പേരില്‍ രോഗം റിപ്പോര്‍ട്ട്​ ചെയ്​തതായാണ്​ കണക്കുകള്‍. കോവിഡിനോളം പ്രഹരശേഷിയുള്ള വൈറസാണിതെന്ന മുന്നറിയിപ്പ്​ രാജ്യത്തെ ആശങ്കയിലാക്കുന്നു. അടുത്തിടെ വൈറസ്​ ബാധ വര്‍ധിച്ചതാണ്​ ആശങ്ക ഉയര്‍ത്തുന്നത്​. ഇംഗ്ലണ്ടില്‍ അഞ്ചാഴ്ചക്കിടെയാണ്​ ഇത്രപേരില്‍ വൈറസ്​ കണ്ടെത്തിയത്​. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ്​ ഇത്രയും ഉയര്‍ന്ന കണക്കുകള്‍. ഛര്‍ദിയും വയറിളക്കവുമാണ്​ പ്രധാനമായും നോറവൈറസ്​ ലക്ഷണങ്ങള്‍. വയറിനും കുടലിനും മറ്റു പ്രശ്​നങ്ങളും ഇതുണ്ടാക്കും. പനി, ത​ലവേദന, ശരീര വേദന എന്നിവയും ലക്ഷണങ്ങളായി കാണാം.

Related Articles

stay connected

1,820FansLike
53FollowersFollow
1,840SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles