സൈക്കോളജി ഓഫ് അഡിക്ടീവ് ബിഹേവിയേഴ്സി’ലാണ് ഇത് വിശദീകരിച്ചിരിക്കുന്നത് ഈ പ്രവണത വര്‍ധിക്കുന്നതിന് കാരണമെന്തെല്ലാമാണെന്ന് വിശദീകരിക്കുന്ന പഠന റിപ്പോര്‍ട്ടും ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. പോണോഗ്രഫി കാണുന്ന പ്രവണത വര്‍ധിക്കുന്നത് സംബന്ധിച്ച് ഹംഗറിയില്‍ നിന്നുള്ളവരിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. മൂന്ന് സാബിളുകളായി തിരിച്ചാണ് പഠനം നടത്തിയത്.
സാമ്ബിള്‍ ഒന്നില്‍ 772 പേരില്‍ പഠനം നടത്തി. സാമ്ബിള്‍ രണ്ടില്‍ 792 പേരിലും സാമ്ബിള്‍ മൂന്നില്‍ 1082 പേരിലും പഠനം നടത്തി. വിവിധ പ്രായങ്ങളിലുള്ള സ്ത്രീകള്‍, അവിവാഹിതര്‍, വിവാഹിതരായവര്‍, പ്രണയബന്ധത്തിലുള്ളവര്‍, ട്രാന്‍സ്ജെന്‍ഡേഴ്സ്, സ്വവര്‍ഗാനുരാഗികള്‍, പുരുഷന്മാര് തുടങ്ങി വിവിധ വിഭാഗങ്ങളിലായാണ് പഠനം നടത്തിയത്.വിരസത ഒഴിവാക്കാനും സമയം കടന്നു പോകാനും അശ്ലീലദൃശ്യങ്ങള്‍ കാണുന്നുവെന്ന് അഭിപ്രായപ്പെട്ടത് നിരവധി പേരാണ്. മോശം മാനസികാവസ്ഥയെ മറികടക്കാന്‍, യഥാര്‍ത്ഥ ജീവിതത്തില്‍ അനുഭവിക്കാനാകാത്ത ദൃശ്യങ്ങള്‍ കണ്ട് ആനന്ദം നേടാന്‍, ലൈംഗിക ജീവിതം തൃപ്തികരമല്ലാത്തതിനാല്‍, ലൈംഗികാഭിലാഷങ്ങള്‍ അറിയാന്‍, പുതിയ കാര്യങ്ങള്‍ പഠിക്കാന്‍, സ്വയംഭോഗം ചെയ്യാന്‍, സമ്മര്‍ദ്ദം ഒഴിവാക്കാന്‍ എന്നീ അഭിപ്രായങ്ങളാണ് മിക്കവരും പങ്കുവച്ചത്.
നെഗറ്റീവ് വികാരങ്ങളില്‍ നിന്ന് മുക്തി നേടാന്‍ പോണോഗ്രഫി കാണുന്നത് സഹായിച്ചെന്ന് ചിലര്‍ അഭിപ്രായപ്പെട്ടതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇനി ഒരിക്കലും ഇത്തരം ദൃശ്യങ്ങള്‍ കാണില്ലെന്ന് തീരുമാനിക്കുമെങ്കിലും, അത് പ്രാവര്‍ത്തികമാക്കാനാകില്ലെന്ന് പറഞ്ഞവരുമുണ്ട്.
എന്നാല്‍ പോണോഗ്രഫിക്ക് അടിമപ്പെടുന്നത് പലരിലും പ്രശ്നമാകുന്നുണ്ടെന്നും ഗവേഷകര്‍