27.9 C
Kollam
Monday, June 14, 2021
spot_img

ലോക്ക്ഡൌൺ മൂലം തെരുവിൽ കഴിയുന്ന സഹോദരങ്ങൾക്കും, സുരക്ഷ പ്രവർത്തകർക്കും കാരുണ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ഉച്ച ഭക്ഷണം നൽകി

കൊല്ലം : കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക് ഡൌൺമൂലം ഭക്ഷണം കിട്ടാതെ തെരുവിൽ കഴിഞ്ഞുവന്ന സഹോദരങ്ങൾക്കും, സുരക്ഷ പ്രവർത്തനത്തിൽ പങ്കാളികളായവർക്കും കാരുണ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ഉച്ച ഭക്ഷണം നൽകി . കോവിഡിൻ്റെ രണ്ടാം വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ തെരുവോരങ്ങളിൽ ഒരു വിഭാഗം ജനങ്ങൾ കഴിഞ്ഞുകൂടുന്നു. ഇവരിൽ പലരും വർഷങ്ങളായി പല സ്ഥലങ്ങളിൽനിന്നും എത്തി ചെറിയതൊഴിലുകളിൽ ഏർപ്പെട്ടിരുന്നവർ ആണ്. മിക്കവരും രാത്രി ഉറക്കം ബസ് സ്റ്റാൻഡിലും കടത്തിണ്ണകളിലും . പൊതുസ്ഥലങ്ങളിലുമാണ് കൂട്ടുന്നത്. ഹർത്താലും പൊതു അവധികളും, ലോക്ക് ഡൗണും വന്നാൽ ഇക്കൂട്ടർ ഭക്ഷണമില്ലാത്ത അവസ്ഥയാണ് . കൊല്ലം കോർപറേഷൻ്റെ നേതൃത്വത്തിൽ ജില്ലയിൽ അഭയകേന്ദ്രങ്ങളിൽ പലരെയും പ്രവേശിപ്പിച്ചു അവർക്കാവശ്യമായ സഹായം നൽകി വരുന്നുണ്ട്. ആശ്രാമം മൈതാനത്തും നിരവധി ആളുകൾ ഭക്ഷണമില്ലാതെ കഴിയുന്ന വിവരം മനസ്സിലാക്കി കാരുണ്യ പ്രവർത്തകരായ കൊട്ടിയം ഹാഷിം അഷറഫ്, വാഴപ്പള്ളി നിസാം എന്നിവരുടെ നേതൃത്വത്തിൽ ഉച്ച ഭക്ഷണം തയ്യാറാക്കി നൽകി.
അന്യസംസ്ഥാന തൊഴിലാളികൾക്കും, മറ്റ് സ്ഥലങ്ങളിൽ നിന്നും എത്തി തിരികെ നാട്ടിലേക്കു പോകുവാൻ സാധിക്കാതെ വിഷമിക്കുന്ന വാഹന ഡ്രൈവർമാരും ഉണ്ട്. സാമൂഹ്യ പ്രവർത്തകരോടൊപ്പം , കോവിഡ് പ്രധിരോധ സുരക്ഷ പ്രവർത്തനങ്ങളിൽ പങ്കാളികളായ ഉദ്യോഗസ്ഥർ എൻ എസ് എസ്. പോലീസ്, ട്രാക്ക് വാളന്റീയർ, ജില്ലാ ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാർ, ആംബുലൻസ് ഡ്രൈവർമാർ, എന്നിവർക്കും ഉച്ച ഭക്ഷണം നൽകി. ഷിബു റാവുത്തർ, ചെങ്കിഷ് ഖാൻ, എനിവർ പങ്കെടുത്തു .സുമനസുകളുടെ സഹായത്തോടെ നടക്കുന്ന പ്രവർത്തനം വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുമെന്ന് പ്രവർത്തകർ അറിയിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,809FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles