26.9 C
Kollam
Tuesday, May 17, 2022
spot_img

ലോകത്തെ ആദ്യ സിനിമാപ്രദർശനം ; സിനിമയുടെ ചരിത്രം

സുരേഷ് ചൈത്രം 

(ലൂമിയർ  ബ്രദേഴ്‌സ്‌ ആദ്യ സിനിമയുടെ വക്താക്കൾ) 

ലോകത്തെ ഏറ്റവും വലിയ വിനോദമാനു സിനിമ. ആധുനിക സാങ്കേതികയുടെ ഉന്നതിയിലാണ് നൂറ്റാണ്ടുകൾക്കു മുൻപ് സിനിമയിൽ നടന്ന പരീക്ഷണങ്ങൾ ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു. സിനിമയെന്ന ചലിക്കുന്ന കലാരൂപത്തിനൊപ്പമെത്താൻ മറ്റൊന്നിനും കഴിഞ്ഞിട്ടില്ല. അത്രയേറെ ലോകജനതയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മറ്റൊരുകലാരൂപം ഇല്ലെന്നു തന്നെ പറയാം. അതിനു ഏറ്റവും വലിയ  ഉദാഹരണം ഈ ഇരുപതാംനൂറ്റാണ്ടിലും നമ്മൾ ആസ്വദിക്കുകയും പഠനവിധേയമാക്കുകയും ചെയ്യുന്ന പത്തൊൻപതാം നൂറ്റാണ്ടിലെ ചാപ്ലിൻ സിനിമകളാണ്.   

സിനിമയുടെ ചരിത്രം 1895 ൽ തുടങ്ങുന്നു അതിന്റെ ഉള്ളടക്കങ്ങളിലേയ്ക്ക് പോകാം. നൂറു വർഷങ്ങൾക്ക്  മുൻപുള്ള കഥയാണ് ഒരു സായാഹ്നത്തിൽ  പാരീസിലെ പേരുകേട്ട ഗ്രാൻഡ് കഫേയുടെ  അകത്തളത്തിൽ എന്തോ ഒരു പ്രോഗ്രാം നടക്കാൻ പോവുകയാണ്. അവിടെ കൂടി നിൽക്കുന്ന ആൾക്കാരുടെ മുഖങ്ങളിൽ വല്ലാത്തൊരു ജിജ്ഞാസയും കൗതുകവുമൊക്കെ കാണാൻ കഴിയും. ഒരത്ഭുതം അവർ പ്രതീക്ഷിക്കും പോലെയാണ് എല്ലാവരുടെയും മുഖഭാവം ഹാളിന്റെ ഒരു വശത്തായി ഒരു വെളുത്ത തിരശീല വലിച്ചു കെട്ടിയിരിക്കുന്നു. തിരശീലയ്ക്ക് അഭിമുഖമായി പെട്ടിപോലെയുള്ള ഒരു വിചിത്രമായ യന്ത്രവും സ്ഥാപിച്ചിട്ടുണ്ട്. ഹാളിലേയ്ക്ക് കടന്നുവരുന്നവ രൊക്കെ കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്. ഹാളിന്റെ വാതിലിനു മുന്നിൽ വരമീശക്കാരായ  സുന്ദരൻമ്മാരായ രണ്ടു ചെറുപ്പക്കാർ ഹാളിലേക്ക് കടന്നുവരുന്നവരെ സ്വീകരിക്കുകയാണ്. ലൂയി ലൂമിയർ എന്നും ഓഗസ്റ്റ് ലൂമിയർ എന്നും പേരുള്ള രണ്ടു സഹോദരൻമ്മാരായിരുന്നു അവർ

വന്നവരെല്ലാം ഹാളിലെ കസേരകളിൽ സ്ഥാനം പിടിച്ചു വെളുത്ത തിരശീലയിലാണ് എല്ലാവരുടെയും നോട്ടം. പെട്ടെന്ന് ഹാളിലെ ലൈറ്റുകൾ അണഞ്ഞു. പിന്നിലിരുന്ന യന്ത്രം വല്ലാത്തൊരു ശബ്ദത്തിൽ മുരളാൻ തുടങ്ങി. ഉടൻതന്നെ മുന്നിലെ വെളുത്ത തിരശീലയിൽ ചലിക്കുന്ന മനുഷ്യരുടെ ചിത്രങ്ങൾ പ്രത്യക്ഷപെട്ടു തുടങ്ങി. ഗ്രാൻഡ് കഫേയുടെ അകത്തളത്തിലെ  ഇരുട്ടിൽ നിന്നും ആശ്ചര്യസൂചകമായ ശബ്ദങ്ങൾ ഉയരാൻ തുടങ്ങി. പെട്ടെന്ന് തിരശീലയിൽ ഒരു തീവണ്ടി പാഞ്ഞുവരുന്ന ദൃശ്യങ്ങൾ. ദൂരെ നിന്നും ചെറുതായി കണ്ട തീവണ്ടി മുന്നൂറ് വലുപ്പത്തിൽ പാഞ്ഞു വരികയാണ്.  സദസ്സിലിരുന്നവർ പരിഭ്രാന്തരായി ചിലർ ഇരിപ്പിടങ്ങൾക്കടിയിൽ ഒളിച്ചു ചിലർ കഫേയുടെ വാതിലുകൾ തുറന്നു പുറത്തേയ്‌ക്കോടി. അങ്ങിനെ  ലൂമിയർ സഹോദരൻമാർ  തിരശീലയിൽ അത്‌ഭുതകരമായ കാഴ്ച്ച സമ്മാനിക്കുന്ന സെല്ലുലോയ്‌ഡ് എന്ന് വിളിപ്പേരുള്ള സിനിമയുടെ ലോകത്തെ ആദ്യ ചലച്ചിത്ര പ്രദർശനം 1895 ഡിസംബർ ഇരുപത്തിയെട്ടാം തീയതി പാരീസിലെ ഗ്രാൻഡ് കഫേയിൽ തുടക്കമിട്ടു 

അന്നുമുതൽ സിനിമയിൽ ലൂമിയർ സഹോദരൻമ്മാരുടെ ചുവടുപിടിച്ചു   പലരും നിരവധി പരീക്ഷണങ്ങൾ നടന്നുകൊണ്ടേയിരുന്നു. സിനിമ ദൈനം ദിന യാഥാർഥ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. ലൂമിയർ സഹോദരൻമാർ  പാരീസിലെ ആദ്യപ്രദർശനത്തിൽ കാണിച്ചതുപോലെയുള്ള നിത്യ ജീവിത ദൃശ്യങ്ങൾക്ക് പുറമെ മറ്റു സംഭവങ്ങളും കഥകളും സിനിമയിൽ അവതരിപ്പിക്കപ്പെട്ടു തുടങ്ങിയ സമയമായിരുന്നു അത്. പിന്നീട് പതിനഞ്ചു വർഷങ്ങൾക്ക്ശേക്ഷം അമേരിക്കയിലെ ഒരു ചലച്ചിത്ര പ്രദർശന ശാലയാണ് രംഗം. അക്കാലത്തു അമേരിക്കക്കാരനായ ഡേവിഡ് വർക്ക് ഗ്രിഫിത്ത് എന്ന പേരെടുത്ത സംവിധായകന്റെ ഒറ്ററീലുള്ള ചിത്രത്തിന്റെ പ്രദർശനം അവിടെ നടക്കാൻ പോവുകയാണ്. അക്കാലത്ത് സിനിമയിൽ നിരന്തരമായ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരുന്ന സംവിധായകനായിരുന്നു ഗ്രിഫിത്ത്. സിനിമാശാലയിൽ പ്രദർശനം ആരംഭിച്ചു കഥാപാത്രങ്ങൾ ഓരോന്നായി വെള്ളിത്തിരയിൽ വന്നു കയ്യും കാലുമൊക്കെ ചലിപ്പിച്ചു മുഖമൊക്കെ വക്രിച്ചു അവർ ആശയ വിനിമയം നടത്തുകയാണ്. പെട്ടന്നാണ് അത് സംഭവിച്ചത്. ഒരുകഥാപാത്രത്തിന്റെ തല മാത്രം തിരശീലയിൽ കാണുന്നു മറ്റു ശരീരഭാഗങ്ങൾ ഒന്നും തന്നെയില്ല. സിനിമാശാലയിലെ കാണികൾക്കിടയിൽനിന്നും ആക്രോശങ്ങൾ ഉയർന്നു എന്തൊരു അക്രമമാണിത് മനുഷ്യന്റെ തല മുറിച്ചുകാട്ടുകയോ സിനിമ എന്നത് ചില സങ്കൽപ്പങ്ങളുടെ ദൃശ്യാവിഷ്ക്കരമാണെന്നു മനസ്സിലാക്കാനുള്ള കാലമല്ലായിരുന്നു അന്ന് പത്തൊൻപതാം നൂറ്റാണ്ടു. വിവിധ സാങ്കേതിക പരിഷണങ്ങളിലൂടെ സിനിമയ്ക്ക് ഭാഷയും വ്യാകരണവും പ്രദാനം ചെയ്ത ഗ്രിഫിത്തിന്റെ പുതൊയൊരു പരീക്ഷണത്തിന് അന്ന് അമേരിക്കയിലെ സിനിമാശാലയിലെ സദസ്സ് സാക്ഷ്യം വഹിക്കുകയായിരുന്നു

കഥാപാത്രങ്ങളെ മൊത്തമായി കാണിച്ചു കൊണ്ടിരുന്നാൽ സിനിമയ്ക്ക് വൈകാരികമായ പ്രതികരണമുണ്ടാക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ ഗ്രിഫിത്ത് സിനിമയിൽ ക്ളോസപ്പ് എന്ന സാങ്കേതിക വിദ്യ ആദ്യമായി  പരിഷിക്കുകയായിരുന്നു. ഈ സിനിമയിലൂടെ ആദ്യമായി ക്ളോസപ്പിൽ മനുഷ്യന്റെ ശിരസ്സുകണ്ടു അരിശപ്പെട്ട പ്രേഷകർക്കിടയിലേയ്ക്ക് വളരെ പെട്ടെന്ന് തന്നെ സിനിമയിലെ പല പരീക്ഷണങ്ങളും പിന്നീട്  സാധാരണ  ചലച്ചിത്ര സങ്കേതമായി വളരുകയും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. ഫ്രാൻസുകാരായ ലൂമിയർ സഹോദരൻമ്മാർ ആദ്യം ശ്രമിച്ചത് എഡിസന്റെ ചാച്ചിത്രോപകരണമായാ കെട്ടനോസ്കോപ്പ് വിലയ്ക്കുവാങ്ങാനായിരുന്നു അത് നടക്കാതെ വന്നപ്പോൾ അവർ സ്വന്തമായി അത്തരത്തിൽ ഒന്ന് നിർമ്മിക്കുവാനുള്ള പരീക്ഷണം  ആരംഭിച്ചു. അങ്ങിനെ ലൂമിയർ സഹോദരൻമ്മാർ നിർമ്മിച്ച പുതിയ ഉപകരണം ക്യാമറയും പ്രൊജക്ടറും ചേർന്ന സിനിമാറ്റോഗ്രാഫ് എന്ന ഉപകരണമായിരുന്നു. സിനിമയുടെ ആദ്യ വക്താക്കൾ എന്ന നിലയിൽ ലൂമിയർ സഹോദരൻമ്മാർ ലോകത്തിനു നൽകിയത് വലിയ സംഭാവന തന്നെയായിരുന്നു. 1895ൽ പാരീസിൽ  ലൂമിയർ സഹോദരങ്ങൾ നടത്തിയ ആദ്യ സിനിമാപ്രദർശനത്തിന്  ആറുമാസത്തിനു ശേക്ഷം ഇന്ത്യയിൽ ആദ്യ ചലച്ചിത്ര പ്രദർശനം നടന്നു . ലൂമിയർ സഹോദരൻമ്മാർ ബോംബെയിൽ എത്തിയാണ് പ്രദർശനം നടത്തിയത്. ആദ്യപ്രദർശനം കാണാനെത്തിയവരിൽ പിൽക്കാലത്ത് ചലച്ചിത്രകാരനായിത്തീർന്ന ജോർജ് മെലീസും ഉൾപ്പെട്ടിരുന്നു . ബോംബെയിൽ ഫോട്ടോ സ്റ്റുഡിയോ നടത്തിയിരുന്ന ഹരിചന്ദ്രസഖാറാം ഭട്ട് വഡേക്കർ 1897 ൽ ലൂമിയർ സഹോദരൻമ്മാരെ അനുകരിച്ചു ഒരു ഗുസ്തി സിനിമയിലേയ്ക്ക് പകർത്തി. പിന്നീട ഭാവി ചലച്ചിത്രകാരനായി തീർന്ന ഹരിചന്ദ്രസഖാറാം ഇത്തരത്തിലുള്ള നിരവധി ജീവിത ദൃശ്യങ്ങൾ  പലതും മൂവി ക്യാമറിൽ പകർത്തി പ്രശസ്തി നേടിയ ആളായിരുന്നു. താനാവാല , ഹീരലാൽ സെൻ,സവാദാദ തുടങ്ങിയ സംവിധായകരും ഇ വഴി പിൻതുടർന്നു. ലൂമിയർ സഹോദരൻമ്മാരുടെ ഏജന്റുമാർ ഇന്ത്യയിൽ പ്രദർശനങ്ങൾ കഴിഞ്ഞു മടങ്ങിയതോടെ ഇന്ത്യക്കാരായ പ്രദർശകരും  രംഗത്തെത്തി തുടങ്ങി. ജെ.എഫ്.മദൻ ,അബ്ദുല്ല എസുഫലി എന്നിവരാണ് പ്രദർശന രംഗത്തെ ആദ്യത്തെ ഇന്ത്യക്കാർ. ഇരുപതാം നൂറ്റാണ്ടിന്റെ പിറവിയോട് കൂടി ഇൻഡ്യാൽ ഇവരുടെ നേതൃത്വത്തിൽ നിരവധി ചലച്ചിത്ര പ്രദർശനങ്ങൾ നടന്നു —

Related Articles

stay connected

3,300FansLike
800FollowersFollow
17,100SubscribersSubscribe
- Advertisement -spot_img

Latest Articles