26.9 C
Kollam
Monday, July 26, 2021
spot_img

ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴം


ഭോപാൽ : മാമ്പഴം സംരക്ഷിക്കാൻ കാവൽക്കാരും നായ്ക്കളും സംഭവം അവിശ്വസനീയമായി തോന്നാം എന്നാൽ കാര്യം ശരിതന്നെയാണ്. മാമ്പഴം സംരക്ഷിക്കാൻ നാലു കാവൽക്കാരും ആറു നായ്​ക്കളും
മധ്യപ്രദേശിലെ ദമ്പതികളുടെ പൂന്തോട്ടത്തിലാണ്​ അപൂർവ ഇനം മാവുകൾ. വീട്ടുമുറ്റത്തെ ഒരു മാവും അതിലെ മാങ്ങകളും സംരക്ഷിക്കാൻ നിങ്ങൾ എന്തൊക്കെ ചെയ്യും​? എന്തായാലും കാവൽക്കാരെ നിയോഗിക്കില്ല. എന്നാൽ, മധ്യപ്രദേശിലെ ദമ്പതികൾ തങ്ങളുടെ പൂന്തോട്ടത്തിലെ രണ്ടു മാവും അതിലെ മാങ്ങകളും സംരക്ഷിക്കാൻ പെടാപ്പാട് പെടുകയാണ്. കാരണം മറ്റൊന്നല്ല, ഇവരുടെ തോട്ടത്തിലുണ്ടായത്​ ലോകത്തിലെ ഏറ്റവും വിലകൂടിയ മാങ്ങകളാണ്​ ലോകത്തിലെ ഏറ്റവും വില കൂടിയ ജപ്പാനിലെ മിയാസക്കി മാങ്ങകൾ. ആണ് ഇവിടെയുള്ളത് ഇന്ത്യയിൽ അപൂർവമായി മാത്രം ലഭ്യമാകുന്ന ഈ മാങ്ങകൾക്ക്​ ലക്ഷങ്ങൾ വരെ വിലവരും.

ജബൽപുർ സ്വദേശിയായ സങ്കൽപ്പ്​ പരിഹാസിന്​ ചെന്നൈയിലെ ഒരു ട്രെയിൻ യാത്രക്കിടെ ഒരാൾ നൽകിയതാണ്​ ഈ മാവിൻ തൈകൾ. അദ്ദേഹവും ഭാര്യ റാണിയും ചേർന്ന്​ വീട്ടുമുറ്റത്തെ പൂ​ന്തോട്ടത്തിൽ മാവി​ൻ തൈകൾ നട്ട്​ സംരക്ഷിച്ചുപോന്നു. സാധാരണ മാങ്ങകളാണെന്നായിരുന്നു ഇവരുടെ വിചാരം. എന്നാൽ, മരം വളർന്നതോടെ സാധാരണപോലെയായിരുന്നില്ല ഇലകൾ. അതിലുണ്ടായ മാങ്ങകളാക​ട്ടെ പല പ്രത്യേകതകൾ നിറഞ്ഞതും. തുടർന്ന്​ ദമ്പതികൾ ഈ മാങ്ങയെക്കുറിച്ച്​ ഗവേഷണം ആരംഭിച്ചു. എന്നാൽ,ഗവേഷണത്തിന്​ ശേഷം മധുരമുള്ള സമ്മാനമാണ്​ ലഭിച്ചിരിക്കുന്നതെന്ന്​ ദമ്പതികൾ തിരിച്ചറിയുകയായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ മാങ്ങകളിലൊന്നാണ്​ മിയാസക്കി മാങ്ങകൾ. അന്താരാഷ്​ട്ര വിപണിയിലാണ്​ ഇവക്ക്​ ആവശ്യക്കാരേറെ. കഴിഞ്ഞവർഷം അന്താരാഷ്​ട്ര വിപണിയിൽ 2.70 ലക്ഷം രൂപക്കാണ്​ ഇവർ മാങ്ങകൾ വിറ്റത്​. മുൻ വർഷം നിരവധി മാങ്ങകൾ ഇവിടെ മോഷണം പോയിരുന്നു. അത്യപൂർവമായ മാങ്ങയാണെന്ന വിവരം പ്രദേശത്ത്​ പരന്നതോടെയായിരുന്നു സംഭവം. മാങ്ങകൾ മോഷണം പോകുന്നത്​ പതിവായതോടെയാണ്​ മാങ്ങകളുടെ സംരക്ഷണത്തിനായി നാലു കാവൽക്കാരെയും ആറു നായ്​ക്കളെയും ദമ്പതികൾ നിയോഗിച്ചത്​.

ഈ സീസണിൽ മാവുകൾ പൂവിട്ടു തുടങ്ങിയതോടെ തന്നെ ദമ്പതികൾക്ക്​ ഓർഡറുകളും ലഭിച്ചിരുന്നു. ഗുജറാത്ത്​ ആസ്​ഥാനമായ ബിസനിസുകാരൻ ഒരു മാങ്ങക്ക്​ 21,000 രൂപ വീതം നൽകാമെന്ന്​ ദമ്പതികൾക്ക്​ വാഗ്​ദാനം ചെയ്​തതായി ദമ്പതികൾ പറയുന്നു ഉയർന്നതോതിൽ ബീറ്റാ കരോട്ടിൻ, ഫോളിക്​ ആസിഡ്​, ആന്‍റി ഓക്​സിഡന്‍റുകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്ന മാമ്പഴമാണ്​ മിയാസക്കി. കാഴ്ചശക്തി വർധിപ്പിക്കാൻ ഉത്തമമാണെന്നാണ്​ നിഗമനം. ജപ്പാനിലെ മിയാസക്കി നഗരത്തിലാണ്​ ആദ്യം ഈ മാങ്ങകളുണ്ടായത്​. അതിനാലാണ്​ മിയാസക്കി എന്ന്​ മാമ്പഴത്തിന്​ പേര് വന്നതും.

Related Articles

Stay Connected

22,036FansLike
2,870FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles