28.9 C
Kollam
Thursday, January 27, 2022
spot_img

ലോകതപാൽദിനത്തിൽ ഗുരുവിനൊരു കത്ത് ; വ്യത്യസ്തപരിപാടിയുമായി കൊട്ടറ ശങ്കരമംഗലം ഹയർ സെക്കണ്ടറി സ്ക്കൂൾ

ഓയൂർ: ഒക്ടോബർ 9 ലോക തപാൽ ദിനമാണ്. അതിനോടനുബന്ധിച്ചു ഒരു   പുതുമനിറഞ്ഞ പരിപാടിയാണ് കൊല്ലം കൊട്ടറ ശങ്കരമംഗലം ഹയർ സെക്കണ്ടറി സ്ക്കൂൾ നടത്തിയത് . കോവിഡ് മഹാമാരിയിലൂടെ പരസ്പരം അകന്ന കട്ടുകാരേയും അവരിൽ നിന്നകലെ കഴിയുന്ന ഓരോ അധ്യാപകരേയും തമ്മിൽ മനസുകൊണ്ട് ഏറെ അടുപ്പിക്കാനുള്ള ഒരു ശ്രമമാണ് കൊട്ടറ ശങ്കരമംഗലം ഹയർ സെക്കണ്ടറി സ്കൂൾ നടപ്പിലാക്കിയത്. കോവിഡുകാലം പ്രായവ്യത്യാസമന്യേ ഏവരും നവമാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ കൈമാറിയപ്പോൾ അന്യംനിന്നു പോയത് ഒരു കാലഘട്ടത്തിൽ നമുക്ക് ഏറെ പ്രിയപ്പെട്ടതെന്നു കരുതിയ കത്തുകളായിരുന്നു. പുതുതലമുറയ്ക്ക് കത്തുകളെഴുതുന്നത് പാഠ്യപ്രവർത്തനമാണെങ്കിലും അതയ്ക്കുന്ന രീതിയോ , ഇൻലന്റ്, സ്റ്റാമ്പ് , കൂലിക്കത്ത് എന്നിവ എന്താണെന്നോ അറിയില്ല എന്ന തിരിച്ചറിവാണ് ഇതുപോലൊരു പുതുമ നിറഞ്ഞ ആശയം സ്‌കൂൾ കൊണ്ടുവന്നത്. ഈ കാലഘട്ടത്തിൽ തപാൽ ദിനം എല്ലാവരെയും ഒരു ഓർമ്മപ്പെടുത്തണമെന്നു എന്നലക്ഷ്യമാണ് ശങ്കരമംഗലം   സ്കൂളിലെ എല്ലാ വിദ്യാർത്ഥികളോടും അവരവരുടെ വിശേഷങ്ങളും , സന്തോഷങ്ങളും, ദൈന്യതകളും , ദുഖവും, വിഷമവും എല്ലാം കത്തുകളായി തപാൽ വഴി അവരവരുടെ ക്ലാസ് അധ്യാപകരുടെ പേരിൽ സ്കൂളിലേക്കയയ്ക്കാൻ തീരുമാനിച്ചതും നിർദ്ദേശങ്ങൾ നൽകിയതും.ഇതിന്   വളരെ നല്ല പ്രതികരണമാണ് കുട്ടികളുടെ ഭാഗത്തു നിന്നുണ്ടായത്. ഏകദേശം 750 ലധികം കത്തുകളാണ് വന്നത്. ഒപ്പം രക്ഷിതാക്കളിൽ മറന്നു കിടന്ന പല ഗൃഹാതുരതകളും ഓർക്കാനായി എന്നും പല കുട്ടികളും എഴുതിയറിയിച്ചിരുന്നു. കത്തുകളയയ്ക്കുന്നതിനു പുറമെ ഓരോ ക്ലാസിലും തപാൽദിനത്തെക്കുറിച്ച് ഒരു വിശദീകരണവും കുട്ടികൾക്ക് നൽകുന്നുമുണ്ട് അതുപോലെതന്നെ  ഓരോ അദ്ധ്യാപകരും കത്തയച്ച കുട്ടികൾക്ക് മറുപടിക്കത്തും അയയ്ക്കുന്നുണ്ട്. പുതുമയാർന്ന  ഒരു പരിപാടിയായി തപാൽ ദിനംആഘോഷിക്കുന്നതിന്റെ ചാരിതാർത്ഥ്യത്തിലാണ് പേരുകേട്ട   കൊട്ടറ ശങ്കരമംഗലം ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

3,060FansLike
827FollowersFollow
7,460SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles