Home Latest NewsNewsHealth ലൈംഗികശേഷി കൂട്ടി ദാമ്പത്യ ജീവിതം സുഖകരമാക്കാൻ സ്ട്രോബറി

ലൈംഗികശേഷി കൂട്ടി ദാമ്പത്യ ജീവിതം സുഖകരമാക്കാൻ സ്ട്രോബറി

by Green Media Vision

(ആരോഗ്യം)

ആരോഗ്യ കാര്യത്തില്‍ പ്രണയത്തിനും സെക്‌സിനുമുള്ള പങ്ക് വളരെ പണ്ടു മുതലേ വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ , ലൈംഗികോത്തേജനത്തിനും സെക്‌സിന്റെ മൂഡ് രൂപപ്പെടുത്തുന്നതിലും ഭക്ഷണത്തെ എങ്ങനെ ഉപയോഗിക്കാം എന്നതിന് നിരവധി പഠനങ്ങള്‍ ലോകമെങ്ങും നടക്കുന്നുണ്ട്. ലൈംഗികശേഷി കൂട്ടാനും മനസില്‍ താല്‍പര്യം ജനിപ്പിക്കാനും ചില പ്രത്യേക ഭക്ഷണങ്ങള്‍ക്കാകുമെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ സെക്‌സ് ഫുഡുകളെ പരിചയപ്പെടാം.

നാഡികള്‍ക്ക് ശക്തി കൂട്ടാന്‍ സ്‌ട്രോബറി
ഫ്രാന്‍സിലെ നാട്ടുമ്പുറത്തു പുതുതായി വിവാഹിതരായവരെ തണുത്ത സ്‌ട്രോബെറി സൂപ്പു കൊടുത്തു സല്‍ക്കരിച്ചിരുന്നു- അവരുടെ മധുവിധു ആനന്ദ പ്രദമാക്കാന്‍. വിറ്റമിന്‍ സിയുടെ ഖനികളാണ് ഈ പഴങ്ങള്‍ . അവ നാഡികള്‍ക്കു ശക്തി പകരുന്നു. ഇവയെ പ്രണയവും സെക്‌സും വാലന്റൈനുമായി ബന്ധപ്പെടുത്തിയാണ് എപ്പോഴും പാശ്ചാത്യ രാജ്യങ്ങളില്‍ പരാമര്‍ശിക്കുന്നത്. ഒരു ബൗള്‍ നിറയെ സ്‌ട്രോബെറികള്‍ എടുത്ത്, ഇണയുമൊത്ത് ഓരോന്നോരോന്നു ക്രീമില്‍ മുക്കി കഴിക്കുന്നത് ഒന്നു ഭാവന ചെയ്തുനോക്കൂ- ആ സങ്കല്‍പം തന്നെ താല്‍പര്യമുണര്‍ത്തില്ലേ

Green Media vision

You may also like

Leave a Comment