ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടയിലാണ് അനുശ്രീ ഇത് വ്യക്തമാക്കിയത്
മലയാളികളുടെ പ്രിയങ്കരിയായ താരമാണ് അനുശ്രീ. ഡയമണ്ട് നെക്ലേസ് എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തി പിന്നീട് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, വെടിവഴിപാട്, ഇതിഹാസ, ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം, ഒപ്പം, ആദി, മധുരരാജ, ഉള്‍ട്ട, പ്രതി പൂവൻ കോഴി തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധ നേടിയ നടിയുമാണ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരം ഇടയ്ക്കിടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റയിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് താരം.ഇപ്പോഴിതാ നടി അനുശ്രീയും ആരാധകർ തന്നോട് ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുമായി എത്തിയിരിക്കുകയാണ്. ഇൻസ്റ്റ സ്റ്റോറിയായിയായാണ്താരം അത് പങ്കുവെച്ചിരിക്കുന്നത്
എന്നും രാത്രി മസാല ദോശ കഴിച്ചാൽ കുഴപ്പമുണ്ടോയെന്നും ലോക്ക്ഡൗൺ കഴിഞ്ഞാൽ ആദ്യ യാത്ര എങ്ങോട്ടാണെന്നുമൊക്കെ വിവിധങ്ങളായ ചോദ്യങ്ങളുമായി ആരാധകര്‍ എത്തിയിട്ടുണ്ട്. ഉണ്ണിച്ചേട്ടൻ സൂപ്പറല്ലേ, അവിടെ ഒറ്റപ്പാലത്ത് ഹാപ്പി, ബർഫി, ടോഫി എന്നിവരോടൊപ്പം മഴയൊക്കെ കണ്ടിരിക്കുകയാണെന്ന് അനുശ്രീയുടെ മറുപടി.അതിനിടയിൽ ഒരാൾ “ലിപ് ലോക്ക് സീൻ ചെയ്യുമോ? ഇപ്പോ മലയാളത്തിൽ ഇതൊക്കെ ഉണ്ടേ, അതുകൊണ്ട് ചോദിച്ചതാ,” എന്നൊരു ചോദ്യവുമായി എത്തിയിട്ടുണ്ട്. ‘യെസ്’ എന്നാണ് അനുശ്രീ ഈ ചോദ്യത്തിന് മറുപടി നൽകിയിട്ടുള്ളത്.
ലോക്ക്ഡൗൺ ആയതിനാൽ തന്നെ ഇൻസ്റ്റഗ്രാമിലും മറ്റും സിനിമാതാരങ്ങള്‍ ഏറെ സജീവമാണ്. പലരും ഇൻസ്റ്റയിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാരുമുണ്ട്. ഇതോടെ ആരാധകര്‍ ഫാൻസ് ഗ്രൂപ്പുകളിൽ ഇത് ആഘോഷമാക്കിയിട്ടുമുണ്ട്.