26.9 C
Kollam
Monday, July 26, 2021
spot_img

ലക്ഷ്യമുണ്ടെങ്കിൽ ജീവിതവും ഉണ്ട്; ഉദാഹരണം ആനിശിവ

സ്വന്തം മകന് ചേട്ടനും അനിയനും അമ്മയുമായി ജീവിച്ചു ആത്മ വിശ്വാസത്തിന്റെ പെൺകരുത്തായി  ജീവിത വിജയം നേടിയ  ”വർക്കല പോലീസ് സ്റ്റേഷനിൽ എസ് ഐയായി എത്തിയ ആനി  ശിവയുടെ ജീവിതകഥ സിനിമയ്ക്കുമപ്പുറമാണ് 

തിരുവനന്തപുരം: ഭർത്താവിനാലും സ്വന്തം വീട്ടുകാരാലും ഉപേഷിക്കപ്പെട്ടു ആറുമാസം പ്രായമുള്ള കൈക്കുഞ്ഞിനെയും കൊണ്ട് പതിനെട്ടാമത്തെ വയസ്സിൽ തെരുവിലേക്ക് ഇറങ്ങേണ്ടിവന്ന പെൺകുട്ടി 14 വർഷങ്ങൾക്കിപ്പുറം വർക്കല പോലീസ് സ്റ്റേഷനിലെ എസ്.ഐയാ യിമാറിയത് ; അടങ്ങാത്ത പോരാളിയുടെ  മനസ്സുണ്ടായതുകൊണ്ട്  മാത്രമാണ്  ആത്മബലത്തിന്റെയും ജീവിതവിജയത്തിന്റെയും മാതൃകയാണ് ആനിശിവയെന്ന “പോരാളിയായ അമ്മ”. കിടക്കാൻ ഒരു കൂരയോ വിശപ്പടക്കാൻ ഒരു നേരത്തെ ഭക്ഷണമോ ഇല്ലാതെ ആത്മഹത്യാശ്രമങ്ങളിൽ പരാജയപ്പെട്ട് മരിക്കാനുള്ള ഊർജം നഷ്ടപ്പെട്ട പെൺകുട്ടിയുടെ ഉയിർത്തെഴുന്നേൽപ്പിന്റെയും ജീവിത വിജയത്തിന്റെയും കഥയാണ് കാഞ്ഞിരംകുളം സ്വദേശിനി ആനി ശിവയുടേത്.

ആനി ശിവയുടെ ജീവിതത്തിന്റെ വഴിത്തിരിവുകൾ ഇവിടെ തുടങ്ങുന്നു

കാഞ്ഞിരംകുളം കെ.എൻ.എം. ഗവ.കോളേജിൽ ഒന്നാം വർഷ ഡിഗ്രിക്ക് പഠിക്കുമ്പോൾ വീട്ടുകാരുടെ ഇഷ്ടത്തെ എതിർത്ത് കൂട്ടുകാരനൊത്ത് ജീവിതം തുടങ്ങി. ഒരു കുഞ്ഞ് ജനിച്ച് ആറുമാസമായതോടെ ആ കൂട്ടും നഷ്ടമായി. കൈക്കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് മടങ്ങിയെങ്കിലും ദുരഭിമാനത്തിന്റെ വേലിക്കെട്ടുകൾ അവിടെ തടസ്സം സൃഷ്ടിച്ചു. അമ്മൂമ്മയുടെ വീടിന്റെ ചായ്പിൽ മകനെയുംകൊണ്ട് ജീവിതം തുടങ്ങി.
കറിപ്പൗഡറും സോപ്പും വീടുകളിൽ കൊണ്ടുനടന്ന് കച്ചവടം നടത്തി. ഇൻഷുറൻസ് ഏജന്റായി. വിദ്യാർഥികൾക്ക് പ്രൊജക്ടും റെക്കോഡും തയ്യാറാക്കി നൽകി   വീടുകളിൽ  സാധനങ്ങൾ എത്തിച്ചുകൊടുത്തു. ഉത്സവവേദികളിൽ ചെറിയ കച്ചവടകാകരുടെ  ഒപ്പംകൂടി. ഇതിനിടയിൽ കോളേജിൽ ക്ലാസിനുംപോയി സോഷ്യോളജിയിൽ ബിരുദം നേടി.
കൈക്കുഞ്ഞിനെയുംകൊണ്ട് പലയിടത്തായി മാസങ്ങളുടെ ഇടവേളയിൽ മാറിമാറിത്താമസിച്ചു. ആൺകുട്ടികളെപ്പോലെ മുടിവെട്ടി. മകൻ ശിവസൂര്യയുടെ പപ്പയായി . ചേട്ടനും അനിയനുമാണെന്ന് പലരും ഒറ്റനോട്ടത്തിൽ കരുതിയിരുന്നത്  2014-ൽ സുഹൃത്തിന്റെപ്രേരണയിൽ വനിതകളുടെ എസ്.ഐ. പരീക്ഷ എഴുതാൻ തിരുവനന്തപുരത്തെ പരിശീലനകേന്ദ്രത്തിൽ ചേർന്നു. വനിതാ പോലീസ് തസ്തികയിലേക്കും പരീക്ഷയെഴുതി. 2016-ൽ വനിതാ പോലീസായി ജോലി ലഭിച്ചു. 2019-ൽ എസ്.ഐ. പരീക്ഷയിലും വിജയം. പരിശീലനത്തിനുശേഷം 2021 ജൂൺ 25-ന് വർക്കലയിൽ എസ്.ഐയായി ആദ്യനിയമനം.ജീവിത പരീക്ഷകൾ ഓരോ മനുഷ്യരുടെയും ജീവിതം മാറ്റിമറിക്കും. ലക്‌ഷ്യം ഉണ്ടെങ്കിലേ വിജയം ഉണ്ടാകു എന്ന് തെളിയിച്ചിരിക്കുന്ന കേരളത്തിന്റെ  പെൺകരുത്താണ് “ആനി ശിവ” പെൺകുട്ടി
.

Related Articles

stay connected

1,815FansLike
53FollowersFollow
1,840SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles