29 C
Kollam
Monday, June 14, 2021
spot_img

ലക്ഷദ്വീപിലെ സിനിമ പ്രവർത്തകയായ ഐഷാ സുൽത്താനയ്ക്കെതിരെ യുവമോർച്ച


കൊച്ചി: ലക്ഷദ്വീപിലെ ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടിയ ദ്വീപ്​ സ്വദേശിയും സിനിമ പ്രവർത്തകയുമായ ഐഷ സുൽത്താന യ്‌ക്കെതിരെ രാജ്യദ്രോഹ പരാതിയുമായി യുവമോർച്ച. കഴിഞ്ഞ ദിവസം മീഡിയവൺ ചർച്ചക്കിടെ അഡ്​മിനിസ്​ട്രേറ്റർ പ്രഫുൽ കെ. പട്ടേലിനെ ജൈവായുധം (ബയോവെപ്പൺ) എന്ന്​ വിശേഷിപ്പിച്ച സംഭവത്തിലാണ്​ പരാതി. ചൈന മറ്റ് രാജ്യങ്ങൾക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പൺ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സർക്കാർ ലക്ഷദ്വീപിന് നേരെ പ്രഫുൽപ​േട്ടലെന്ന ബയോവെപ്പൺ ഉപയോഗിച്ചത് എന്നായിരുന്നു പരാമർശം. ഇത്​ രാജ്യദ്രോഹമാണെന്നാരോപിച്ചാണ്​ യുവമോർച്ച പാലക്കാട് അധ്യക്ഷൻ പ്രശാന്ത് ശിവൻ പരാതി നൽകിയത്. എന്നാൽ രാജ്യത്തെയോ സർക്കാറിനെയോ അല്ല പ്രഫൂൽ പട്ടേലിനെ ഉദ്ദേശിച്ചാണ്​ താൻ ആ പരാമർശം നടത്തിയതെന്ന്​ ഐഷ സുൽത്താന വ്യക്​തമാക്കി. ഒരു വർഷത്തോളം ഒറ്റ കോവിഡ് പോലും റിപ്പോർട്ട്​ ചെയാതിരുന്ന ലക്ഷദ്വീപിൽ പ്രഫുൽ പട്ടേലും കൂടെ വന്നവരിൽ നിന്നുമാണ് വൈറസ് നാട്ടിൽ വ്യാപിച്ചതെന്നും ഈ സാഹചര്യത്തിലാണ്​ പ്രഫുൽ പട്ടേലിനെ ബയോവെപ്പൻ ആയി താരതമ്യപ്പെടുത്തിയതെന്നും അവർ ഫേസ്​ബുക്​ കുറിപ്പിൽ പറഞ്ഞു.

ഐഷ സുൽത്താനയുടെ ഫേസ്​ബുക്​ പോസ്റ്റിന്‍റെ പൂർണ രൂപം:
എന്‍റെ മദീന നിങ്ങളോട് യുദ്ധത്തിന് വന്നാലും നിങ്ങൾ നിങ്ങളുടെ മാതൃരാജ്യത്തോടൊപ്പം നിൽക്കണം എന്ന് പഠിപ്പിച്ചത് മുഹമ്മദ് നബി (സ). ഇത് ഇവിടെ പറയാനുള്ള കാരണം എന്നെ ചിലർ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നു, അതിനു കാരണം ഇന്നലത്തെ ചാനൽ ചർച്ചയിൽ ഞാൻ “ബയോവെപ്പൺ” എന്നൊരു വാക്ക് പ്രയോഗിച്ചതിൽ ആണ്… സത്യത്തിൽ ആ ചർച്ച കാണുന്ന എല്ലാവർക്കും അറിയാം ഞാൻ ആ വാക്ക് പ്രയോഗിച്ചത് പ്രഫൂൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ച് തന്നെയാണു… പ്രഫൂൽ പട്ടേലും അയാളുടെ നയങ്ങളും തികച്ചും ഒരു വെപ്പൻ പൊലെ എനിക്ക് തോന്നി
. അതിന് കാരണം ഒരു വർഷത്തോളമായി 0 കോവിഡ് ആയ ലക്ഷദ്വീപിൽ ഈ പ്രഫൂൽ പട്ടേലും, ആളുടെ കൂടെ വന്നവരിൽ നിന്നുമാണ് ആ വൈറസ് നാട്ടിൽ വ്യാപിച്ചത്… ഹോസ്പിറ്റൽ ഫെസിലിറ്റിസ് ഇല്ല എന്നറിഞ്ഞിട്ടും ആ കാര്യം ഞങളുടെ മെഡിക്കൽ ഡയറക്ടർ പ്രഫൂൽ പട്ടേലിനെ അറിയിച്ചപ്പോഴും അതൊന്നും ചെവി കൊള്ളാതെ മെഡിക്കൽ ഡയറക്ടർറെ പോലും ഡീ പ്രമോട്ട് ചെയ്ത ഈ പ്രഫൂൽ പട്ടേലിനെ ഞാൻ ബയോവെപ്പൻ ആയി കമ്പൈർ ചെയ്തു.. അല്ലാതെ രാജ്യത്തെയോ ഗവർമെന്‍റിനെയോ അല്ലാ

ചാനലിലെ ടെക്നിക്കൽ ഇഷ്യൂ കാരണം പരസ്പരം പറയുന്ന കാര്യങ്ങളിൽ ശ്രദ്ധ കുറവ് അവിടെ ഉണ്ടായിട്ടുണ്ട് അതിൽ ഞാൻ അവസാനം വരെയും പ്രഫൂൽ പട്ടേലിനെ തന്നെയാണു പറഞ്ഞൊണ്ടിരുന്നത് അല്ലാതെ എൻ്റെ രാജ്യത്തെ അല്ല കോവിഡ് കേരളത്തിൽ എത്തിയ അന്ന് മുതൽ ഞാൻ ഒരു ദിവസം പോലും റസ്റ്റില്ലാതെ ലക്ഷദ്വീപ് ഗവർമെൻ്റിൻ്റെ കൂടെ നിന്ന് അവരെ സഹായിച്ചിട്ടുണ്ട് അതിനെ പറ്റി അന്ന് ലക്ഷദ്വീപിലെ യാത്രക്കാരുടെ കാര്യങ്ങൾ നോക്കിയിരുന്ന സർക്കിൾ ഇൻസ്പെക്ടർ എന്നെ പറ്റി പറഞ്ഞൊരു വീഡിയോ ഞാൻ ഇതിൻ്റെ കൂടെ പോസ്റ്റു ചെയ്യുന്നു അന്ന് ഉറക്കം പോലും ഇല്ലാതെ അവിടെ ഇവിടെ കുടുങ്ങി കിടക്കുന്നവരേയും, ഇവാകൂവേഷൻ നടക്കുമ്പോൾ ആ രോഗികളെയും പോയി കൊണ്ട് വന്നു യഥാ സ്ഥലത്ത് എത്തിച്ചത് ഗവർമെൻ്റിനോടുള്ള എൻ്റെ ഉത്തരവാദിത്തമായി കണ്ടത് കൊണ്ടാണ് ഒപ്പം ആ നാട്ടിൽ കൊറോണ വരാതിരിക്കാൻ വേണ്ടിയും കൂടിയാണ്… അന്ന് അത്രയും റിസ്ക് എടുത്ത ഞാൻ പിന്നിട് അറിയുന്നത് പ്രഫുൽ പട്ടേൽ കാരണം കൊറോണ നാട്ടിൽ പടർന്നു പിടിച്ചു എന്നതാണ്.സത്യത്തിൽ നിങ്ങൾ ഒന്ന് മനസ്സിലാക്ക് ഞാൻ പിന്നേ അദ്ദേഹത്തെ എന്ത് പേരിലാണ് വിളിക്കുക.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles