24.9 C
Kollam
Wednesday, July 28, 2021
spot_img

ലക്ഷദീപിനെ തകർക്കാനുള്ള കേന്ദ്രനീക്കം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് പിണറായി വിജയൻ


തിരുവനന്തപുരം : ലക്ഷദ്വീപിൽ നിന്ന്​ വരുന്നത്​ ഗൗരവകരമായ വാർത്തകളാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവിതത്തിനും സംസ്​കാരത്തിനും വെല്ലുവിളി നേരിടുന്നു. ഇത്​ അംഗീകരിക്കാനാവി​ല്ല. ലക്ഷദ്വീപും കേരളവുമായി ദീർഘകാലത്തെ ബന്ധമാണ്​ നിലനിൽക്കുന്നത്​. കേരളത്തിലെ തുറമുഖങ്ങളുമായി ലക്ഷദ്വീപിന് വലിയ​ ബന്ധമാണുള്ളത്​. ചികിത്സാർഥവും വിദ്യാഭ്യാസത്തിനും ലക്ഷദ്വീപിലുള്ളവർ കേരളത്തിലാണ് കൂടുതലായി​ എത്തുന്നത്​. ലക്ഷദീപിലെ അഡ്മിനിസ്ട്രേറ്റർ ” പ്രഫുൽ പട്ടേലിന്റെ “ഭരണപരിഷ്കാരങ്ങൾ അവിടുത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണ് ഇതിനെ ജനങ്ങൾ അംഗീകരിക്കില്ല . വളരെ ദൃഢമായ ഒരു ബന്ധമാണ്​ കേരളവും ലക്ഷദ്വീപും തമ്മിലുള്ളത്​. ഇത്​ തകർക്കാൻ ഗൂഢശ്രമം ആരംഭിച്ചുവെന്നാണ്​ വാർത്തകളിൽ നിന്ന്​ മനസിലാകുന്നത്​. ഇത്​ പ്രതിഷേധാർഹമാണ്​. ഇതിന്​ പിന്നിലുള്ളവർ ഇത്തരം നീക്കങ്ങളിൽ നിന്ന്​ പിന്മാറണമെന്നാണ്​ ആവശ്യപ്പെടാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു​.
(ഇതാണ് ലക്ഷദീപ് )
ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്തുനിന്നും 200-440 കി.മീ അകലെയുള്ള ഒരു ദ്വീപസമൂഹമാണ് ലക്ഷദ്വീപ്.എന്ന മനോഹരമായ നീല കടലുകൾ ഉള്ള പ്രദേശം ലക്ഷദ്വീപ് കടലിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപസമൂഹം, ഇന്ത്യയിലെ ഒരു കേന്ദ്രഭരണപ്രദേശമാണ്. 32 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ പ്രദേശം ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും ചെറുതുമാണ്. 1956-നവംബർ 1ന് രൂപംകൊണ്ടു 1973-ൽ ലക്ഷദ്വീപെന്ന് നാമകരണം . തലസ്ഥാനം ചെയ്തു. തലസ്ഥാനം കവരത്തിയാണ് .
ഔദ്യോഗികം ഭാഷകൾ : മലയാളം, ഇംഗ്ലീഷ്, ജസരി മഹൽ എന്നിവയും (ദിവെഹി എന്ന ഭാഷ-മിനിക്കോയ് ദ്വീപിലും സംസാരിക്കുന്നു )
വംശീയ വിഭാഗങ്ങൾ :
84.33% മലയാളികളാണ്15.67% മഹൽ വിഭാഗക്കാരാണ് ജനവാസമുള്ളതും അല്ലാത്തതുമായ അനേകം പവിഴപ്പുറ്റു ദ്വീപുകളുടെ സമൂഹമാണിത്. പതിനൊന്നു ദ്വീപുകളിലാണ് പ്രധാനമായും ജനവാസമുള്ളത്. ഇന്ത്യയുടെ തെക്കു പടിഞ്ഞാറ് ഭാഗത്ത്, കേരളത്തിന്‌ പടിഞ്ഞാറ്, മാലദ്വീപുകൾക്ക് വടക്കായി അറബിക്കടലിലാണ് ഈ ദ്വീപു സമൂഹങ്ങളുടെ സ്ഥാനം. ഔദ്യോഗിക പക്ഷി ‘കാരിഫെട്ടു‘ എന്നു പ്രാദേശികമായി അറിയപ്പെടുന്ന (Anus Stolidus) (ഇംഗ്ലീഷ്:Brown Noddy / Noddy Tern) പക്ഷി ആണ് . കടപ്ലാവു് (Artocarpus Incise)(ഇംഗ്ലിഷിൽ bread fruit) എന്നു പറയുന്ന ഇതാണ് ഔദ്യോഗിക മരം. പക്കിക്കടിയൻ (നൂൽവാലൻ ചിത്രശലഭമത്സ്യം) Chaetodon auriga ആണ് ഔദ്യോഗിക മത്സ്യം. പവിഴപ്പുറ്റുകളാലും വർണ്ണ മത്സ്യങ്ങളാലും സമൃദ്ധമായ ലക്ഷദീപിൽ നിന്നുള്ള കടൽസമ്പത്തുകളാണ് പ്രധാന വ്യാപാരം . മത്സ്യബന്ധനമാണ് ഏറെയും ഉപജീവനമാർഗ്ഗം

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,872FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles