27.9 C
Kollam
Saturday, October 16, 2021

റോഡ് വിള മുളയിറച്ചാൽ കോഴിമാലിന്യപ്ലാന്റിലേക്ക് കോൺഗ്രസ് വെളിനല്ലൂർ മണ്ഡലം കമ്മറ്റിയുടെ മാർച്ച്

വീഡിയോ ലിങ്ക്……………https://fb.watch/7RNVQSO7cJ/

ഓയൂർ : മാലിന്യ പ്ലാന്റിലേയ്ക്ക് നടത്തിയ മാർച്ച് KPCC ജനറൽ സെകട്ടറി MM.നസീർ ഉദ്ഘാടനം ചെയ്തു. പ്രദേശവാസികളുടെ അഭിപ്രായം തേടാതെ വ്യാജ തെളിവുകൾ ഉണ്ടാക്കി നേടിയ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ പെർമിറ്റ് നൽകിയ പഞ്ചായത്ത് എത്രയും വേഗം അത് റദ്ദ് ചെയ്യണമെന്ന് എം എം നസീർ ആവശ്യപ്പെട്ടു.മുളയിറച്ചാൽ ഒരു മാലിന്യകൂമ്പാരം ആക്കാൻ കോൺഗ്രസ് പാർട്ടി ഒരിക്കലും അനുവദിക്കില്ല എന്നും മുളയിറച്ചാൽ പ്രദേശത്ത് പ്ലാന്റ് നിർമ്മാണത്തിന്റെ പേരിൽ നഗ്നമായ നിയമ ലംഘനങ്ങളാണ് നടക്കുന്നതെന്നുമാണ് പരാതി. മന്ത്രി ജെ.ചിഞ്ചുറാണിയുടെ മണ്ഡലത്തിൽ നടക്കുന്ന ജനകീയ വിഷയത്തിൽ മന്ത്രിയുടെ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. പൊതുജന സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ നോക്കിയാൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി കോൺഗ്രസ് പാർട്ടി മുന്നോട്ടുപോകുമെന്നും പ്രവർത്തകർക്ക് നേരെയുള്ള കള്ളക്കേസിനെ നിയമപരമായി നേരിടുമെന്നും കോൺഗ്രസ്സ് അറിയിച്ചു. മണ്ഡലം പ്രസിഡന്റ് ചെങ്കൂർ സുരേഷ്, Adv.PS.പ്രദീപ്, S.S.ശരത്, P.സജീവൻ , G.ഹരിദാസ്, ജയിംസ് N ചാക്കോ , ഷംനാദ്.S തുടങ്ങിയവർ നേതൃത്വം നൽകി

Facebook Notice for EU! You need to login to view and post FB Comments!

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles