27.9 C
Kollam
Saturday, October 16, 2021

റോഡ്‌വിളയിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി ; മരണത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ

വീഡിയോ ലിങ്ക്…………………….https://fb.watch/7Y4xu1BWxD/

ഓയൂർ; റോഡ് വിള പാറയിൽ വീട്ടിൽ  അബ്ദുൽകരീമിന്റെ മകൻ ഷമീർ  (34) നെയാണ് കസേരയിൽ ഇരിക്കുന്നരീതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മടിയിൽ തുറന്നുവച്ച രീതിയിൽ  ഖുറാനും  ഉണ്ടായിരുന്നു .ഒറ്റയ്ക്കുതാമസിച്ചുവരികയായിരുന്നു ഷമീർ. കഴിഞ്ഞ ദിവസം ഭാര്യയെയും കുട്ടികളയേയും കാണാൻ ഷമീർ അവരുടെ വീട്ടിൽ പോയിരുന്നതായും പരിസരവാസികൾ പറയുന്നു . നസീറയാണ് ഭാര്യ രണ്ടുകുട്ടികൾ ഉണ്ട് . രാവിലെ സുഹൃത്ത് ജോലിക്കായി വിളിക്കാൻ എത്തിയപ്പോഴാണ് ഷമീറിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഓണക്കിവച്ചിരുന്ന ടി വിക്കു മുന്നിൽ കസേരയിൽ കഴുത്തിൽ കുരുക്കിട്ട് ഇരിക്കുന്ന രീതിയിൽ ആയിരുന്നു ഷമീറിന്റെ മൃതദേഹം കണ്ടത്. ഷമീർ മരിക്കുന്നതിനുമുമ്പ്  കഴിഞ്ഞ ദിവസം രാത്രി പത്തുമുപ്പത്തിനാലിന് അദ്ദേഹത്തിന്റെ മൊബെയിലിൽ ഒരു വീഡിയോ മരണമൊഴിയായി ഷൂട്ട് ചെയ്തുവച്ചിരുന്നത് പോലീസ് കണ്ടെത്തി. പൂയപ്പള്ളി പോലീസ് കേസെടുത്തു മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി .മരണത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ ആരോപിക്കുന്നു  

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles