വീഡിയോ ലിങ്ക്……………………….https://fb.watch/8W5RBIr5xk/
കൊട്ടിയത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന റൈസിംഗ് കൊട്ടിയത്തിന്റെ പ്രഥമ മാധ്യമ സാഹിത്യ പുരസ്കാരം 2021 ന് വീക്ഷണം ദിനപത്രം റസിഡന്റ് എഡിറ്റർ എസ് സുധീശൻ അർഹനായി. 1974ൽ കൊല്ലം എസ്എൻ കോളേജ് യൂണിയനിലേക്കുള്ള കെഎസ്യുവിന്റെ ചെയർമാൻ സ്ഥാനാർത്ഥിയാവുകയും 1976 ൽ സി പി ശ്രീധരന്റെ പത്രാധിപത്യത്തിൽ കെപിസിസി വീക്ഷണം പത്രം തുടങ്ങിയപ്പോൾ എഡിറ്റോറിയൽ ട്രെയിനിയായി പത്രപ്രവർത്തന രംഗത്ത് പ്രവേശിച്ച സുധീശൻ 1977-ൽ മദ്രാസിലും 78 -ൽ ബാംഗ്ലൂരിൽ നടന്ന ലോകചലച്ചിത്രമേളകളിലും വാർത്തകൾ റിപ്പോർട്ട് ചെയ്തും ശ്രദ്ധേയനായ എസ് സുധീശൻ 30 വർഷം ആകാശവാണിയുടെ കൊല്ലം പ്രതിനിധിയായിരുന്നു.
എ പാച്ചൻ അവാർഡ് ജേതാവ് കൂടിയായ എസ്. സുധീശനെ ജൂറി അംഗങ്ങൾ ഐക്യകണ്ഠേന അവാർഡിന് പരിഗണിക്കുകയായിരുന്നു ഒക്ടോബർ 30ന് കൊട്ടിയം വ്യാപാരഭവനിൽ നടക്കുന്ന പരിപാടിയിൽ കൊല്ലം എം പി എൻ കെ പ്രേമചന്ദ്രൻ പുരസ്കാരം എസ് സുധീശന്‍ സമ്മാനിക്കും. ചടങ്ങിൽ കുണ്ടറ എംഎൽഎ പി സി വിഷ്ണുനാഥ്, കെപി സിസി നിർവാഹക സമിതി അംഗം അഡ്വക്കേറ്റ് എ ഷാനവാസ് ഖാൻ, മയ്യനാട് ആദിച്ചനല്ലൂർ തൃക്കോവിൽ വട്ടം ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ആശംസകൾ അറിയിക്കും. റൈസിംഗ് കൊട്ടിയം പ്രസിഡന്റ് പുല്ലാംകുഴി സന്തോഷിന്റെ അധ്യക്ഷതയിൽ യോഗത്തിൽ സെക്രട്ടറി സമീർ റോയൽ, ഹിരൻ ജോർജ്, രാജേഷ് കുമാർ, മീഡിയ കോഡിനേറ്റർ ഷിബു റാവുത്തർ എന്നിവർ പങ്കെടുത്തു .