24.9 C
Kollam
Wednesday, July 28, 2021
spot_img

റേഷൻ സൗജന്യകിറ്റ് മാത്രം പോര ജീവിക്കാൻ ; മനുഷ്യർക്ക് മറ്റാവശ്യങ്ങളുമുണ്ടെന്നു ജനം


കൊല്ലം : ന്യൂനമർദ്ധത്തെതുടർന്ന് കാലവർഷത്തിന് സമാനമായ അന്തരീക്ഷമാണ് കേരളത്തിൽ . കോവിഡ് നിയന്ത്രണങ്ങളും തൊഴിലില്ലായ്മയും മൂലം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ പട്ടിണിയിലേയ്ക്ക്പൊയ്കൊണ്ടിരിക്കുകയാണ് . കടൽക്ഷോഭം മൂലം മത്സ്യബന്ധനത്തിന് പോകാൻ കഴിയാത്തതും തീരദേശവാസികളെയും ദുരിതത്തിലാഴ്ത്തി. കനത്ത മഴയിൽ തീരദേശത്തും മലയോര പ്രദേശങ്ങളിലും നിരവധി വീടുകൾ തകരുകയും വ്യാപക കൃഷിനാശം ഉണ്ടായതും കർഷകരെ അടക്കം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.റേഷൻ കടകളിൽ നിന്നുലഭിക്കുന്ന സൗജന്യകിറ്റ് മാത്രം പോരാ ജീവിക്കാനെന്നാണ് സാധാരണക്കാർ പറയുന്നത് . കറണ്ടു ബില്ലടയ്ക്കണം ,  വാട്ടർ അതോറിറ്റി ബിൽ അടയ്ക്കണം , പാചക വാതക ബിൽ നൽകണം ,  കൂടാതെ സ്കൂളുകളിൽ പോകാതെ വീട്ടിലിരിക്കുന്ന കുട്ടികളുണ്ട് ; അവർക്ക് ആവശ്യമുള്ളത് നൽകാനും മറ്റ് അവശ്യ കാര്യങ്ങൾക്കും പണം ആവശ്യമാണ് .  ലോക് ഡൗൺ മൂലം ജോലി നഷ്ടപ്പെട്ട കൂലി വേലക്കാരും , തുണിക്കടകൾ മുതൽ മറ്റ് ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന ദിവസ വേതനക്കാർവരെ തൊഴിൽ നഷ്ടപ്പെട്ട് ജീവിതത്തിനു മുന്നിൽ പകച്ചു നിൽക്കുന്ന അവസ്ഥയാണ്. പലരും കുട്ടികളെ പഠിപ്പിക്കാനും വീട് മെയ്ന്റനൻസ് ചെയ്യാനും ജീവിത ആവശ്യങ്ങൾക്കുമായി  ബാങ്കുകളിൽനിന്നുമെടുത്ത വായ്പകൾ എങ്ങിനെ തിരിച്ചടക്കുമെന്ന ആശങ്കയിലാണ് . ലോക്ഡൗൺ കാലത്തെ തൊഴിൽനഷ്ടം മൂലം കടബാദ്ധ്യത പെരുകി സാധാരണക്കാരൻ്റെ കുടുംബങ്ങൾ പകുതിയിലേറെ ആത്മഹത്യാ വക്കിലാണ് . ഒരു വിഭാഗം സമ്പന്നൻമാർക്കും സർക്കാർ മാസശബളം ലഭിക്കുന്നവർക്കും മാത്രം ജീവിക്കാൻ പറ്റുന്ന അവസ്ഥയാണ് ഇന്ന് കേരളത്തിൽ . സാധാരണക്കാരന് തൊഴിൽ നഷ്ടപ്പെട്ട് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ വന്നതോടെ അവരെ ആശ്രയിച്ച് ജീവിക്കുന്ന ചെറുകിട വ്യാപാരികളും കർഷകരും പ്രതിസന്ധിയിലാണ്. ആദ്യം സർക്കാരുകൾ ചെയ്യേണ്ടത് ശതമാനത്തിൽ പകുതിയിലേറെ വരുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങളുടെ കഷ്ടപ്പാടുകൾ പരിഹരിക്കയോ അവർക്ക് വേണ്ടുന്ന ആശ്വാസകരമായ കാര്യങ്ങൾ നടപ്പിലാക്കുകയോ ചെയ്യുക എന്നതാണ്
റിപ്പോർട്ട് : സുരേഷ് ചൈത്രം

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,872FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles