26.9 C
Kollam
Monday, July 26, 2021
spot_img

റേഷൻ വാങ്ങാൻ പോയ വയോധികനുനേരെ  പോലീസിന്റെ  ക്രൂരത  സംഭവം കൊല്ലം അയത്തിൽ 

കൊല്ലം;റേഷൻ കടയിൽ അരിയും സൗജന്യകിറ്റും വാങ്ങാൻ  പോയ വയോധികനെതിരെ പോലീസ് കേസെടുത്തതായി പരാതി കൊല്ലം കല്ലുംതാഴത്താണ്  ആണ്  സംഭവം. കല്ലുംതാഴം ബുഷ്‌റ മനസിലിൽ നുജുമുദീനെ ആണ് പോലീസ് പിടികൂടി ലോക്ഡോൺ നിയമലംഘനം   നടത്തിയെന്ന് പറഞ്ഞു  കേസെടുത്തത് ഇന്ന് രാവിലെയായിരുന്നു സംഭവം   സ്കൂട്ടറിൽ റേഷൻ വാങ്ങാൻ പോയി  സാധനങ്ങളുമായി മടങ്ങിവരും വഴി പുന്നയ്യത്ത് വച്ച് പോലീസ് തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയായിരുന്നു  വാങ്ങിയ റേഷൻ സാധനങ്ങളും സമയം ഉൾപ്പെടെ രേഖപ്പെടുത്തിയ ബില്ലും കാണിച്ചെങ്കിലും പോലീസ് കേസെടുത്തു പിഴ ചുമത്തി  എന്ന് നുജുമുദീൻ പറയുന്നു.ലോക്ഡൗണിന്റെ പേരുപറഞ്ഞു ആവശ്യമുള്ളതിനും ഇല്ലാത്തതിനുമൊക്കെ പിഴയിടുന്ന കാക്കിപ്പടയുടെ   ജനങ്ങൾക്കുനേരെയുള്ള കുതിരകയറ്റമൊന്നും ആഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രി കാണുന്നുന്നുണ്ടോ എന്നറിയില്ല.റേഷനരി വാങ്ങി കഞ്ഞികുടിക്കാൻ പോലും സാധാരണക്കാരന് പറ്റാത്ത എന്ത് അവസ്ഥയാണ് കേരളത്തിൽ ഉള്ളത് .ഇതിനു മറുപടി പറയേണ്ടത് മുഖ്യമന്ത്രി തന്നെയാണ് അങ്ങിനെയാണെങ്കിൽ സാധാരണക്കാരന് പുറത്തിറങ്ങി റേഷൻ വാങ്ങാൻ പോലും കഴിയില്ലെങ്കിൽ റേഷൻ കാർഡുടമകൾക്ക് ഓൺലൈൻ വഴി  സർക്കാർ സാധനങ്ങൾ വീട്ടിലെത്തിക്കേണ്ടി വരും അഞ്ചു രൂപയുടെ റേഷനരിയും  സൗജന്യകിറ്റും വാങ്ങാൻ പോകുന്ന  അത്താഴപട്ടിണിക്കാരന് അഞ്ഞൂറ് രൂപ പിഴയിടുന്ന  പോലീസും കേരളത്തിന്റെ  സംസ്കാരത്തിന് നാണക്കേടാണ്  പോലീസ് വളരെ മോശപ്പെട്ട രീതിയിൽ സംസാരിച്ചു എന്നും സംഭവത്തിൽ മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകുമെന്ന് നുജുമുദീൻ പറഞ്ഞു

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,870FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles