തിരുവല്ല :റെയില്‍വെ സ്റ്റേഷനില്‍ ബന്ധുവിനെ യാത്രയാക്കാനെത്തിയ യുവതി ട്രെയിനില്‍നിന്നു വീണുമരിച്ചു. കുന്നന്താനം ചെങ്ങരൂര്‍ചിറ സ്വദേശി അനു ഓമനക്കുട്ടന് (32) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം.ശബരി എക്സ്പ്രസിന് അടിയില്‍പ്പെട്ടാണ് അനു മരിച്ചത്. ബന്ധുവിനെ യാത്രയാക്കുന്നതിനായി അനു ട്രെയിനിനുള്ളില്‍ കയറി. തിരിച്ചിറങ്ങുമ്പോള്‍ ട്രെയിന്‍ നീങ്ങി തുടങ്ങുകയും കാല്‍തെന്നി ട്രെയിനിന് അടിയില്‍പ്പെടുകയുമായിരുന്നു. മിഥുനാണ് അനുവിന്റെ ഭര്‍ത്താവ്.