27.9 C
Kollam
Saturday, October 16, 2021

റിട്ട.എസ്ഐയുടെ നേതൃത്വത്തില്‍ കരുനാഗപ്പള്ളിയില്‍ ഗുണ്ടാ ആക്രമണം

കരുനാഗപ്പള്ളി : വിവരാവകാശ പ്രവർത്തകന്റെ വീട്ടിൽ കയറി റിട്ടയേർഡ് എസ് ഐയുടെയും സംഘത്തിന്റെയും ആക്രമണം വിവരാവകാശ പ്രവർത്തകൻ കരുനാഗപ്പള്ളി തൊടിയൂർ കല്ലേലിഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്രീകുമാറിനെയും , അമ്മ അമ്മിണിയമ്മ യെയും ആണ് എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്. രാവിലെ 8 മണിയോടെയായിരുന്നു സംഭവം.

റിട്ടയേർഡ് എസ് ഐ റഷീദിന്റെ നേതൃത്വത്തിൽ അഞ്ചംഗ സംഘമാണ് അക്രമണം നടത്തിയത്.ഇരുമ്പ് പൈപ്പ് കൊണ്ടുള്ള അക്രമണത്തിൽ ശ്രീകുമാറിനും, അമ്മയ്ക്കും അയൽവാസിയായ രാജിക്കും മർദ്ദനമേറ്റു.ചവറ സ്വദേശിയായ റഷീദിന്റെ മകൻ്റെ അനധികൃത നിർമാണത്തിനെതിരെ പരാതി നൽകിയതാണ് അക്രമത്തിന് കാരണമെന്ന് ശ്രീകുമാർ പറയുന്നു. പരിക്കേറ്റവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പരാതി നൽകിയിരിക്കുന്നത്. റഷീദിനെ കരുനാഗപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തു അന്വേഷണം ആരംഭിച്ചു.

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles