29 C
Kollam
Monday, June 14, 2021
spot_img

റഷ്യയുടെ സ്പുട്‌നിക് വാക്സിന്‍ ഇന്നെത്തും

തിരുവനന്തപുരം: റഷ്യന്‍ നിര്‍മ്മിത കൊവിഡ് വാക്സിന്‍ സ്പുട്നിക് വിയുടെ മൂന്നാമത്തെ ബാച്ച്‌ ഇന്ന് രാജ്യത്ത് എത്തും. 27.9 ലക്ഷം ഡോസുകളാണ് ഇന്ന് എത്തുക. ജൂണ്‍ മാസത്തില്‍ 50 ലക്ഷം അടക്കം, അടുത്ത രണ്ട് മാസത്തിനുള്ളില്‍ 1.8 കോടി ഡോസുകള്‍ എത്തിക്കാന്‍ ശ്രമിക്കുന്നതായി വാക്സിന്‍ വികസിപ്പിച്ച ഗമലേയ റിസര്‍ച്ച്‌ സെന്റര്‍ അറിയിച്ചു. അതിനിടെ രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം കുറയുന്നു. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുപ്രകാരം ഒന്നേകാല്‍ ലക്ഷമാണ് രാജ്യത്തെ പ്രതിദിന രോഗികള്‍. മരണസംഖ്യ മൂവായിരത്തിന് താഴെയായി കുറഞ്ഞു. പ്രതിദിന കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന തമിഴ്നാട്ടില്‍ 24 മണിക്കൂറിനിടെ 27,936 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles