27.6 C
Kollam
Wednesday, May 18, 2022
spot_img

റഷ്യയുടെ അഞ്ച് വിമാനങ്ങൾ വെടിവച്ചിട്ടെന്ന് യുക്രെയ്ൻ

കീവ്: റഷ്യ ആക്രമണം ആരംഭിച്ചതിന് പിന്നാലെ യുദ്ധം നേരിടുമെന്നും തിരിച്ചടിക്കുമെന്നും പ്രഖ്യാപിച്ച് യുക്രെയിന്‍. സ്വയം പ്രതിരോധിക്കുമെന്നും റഷ്യയെ പരാജയപ്പെടുത്തുമെന്നും യുക്രെയിന്‍ വിദേശകാര്യമന്ത്രി ദിമിട്രോ കുലേബതിരിച്ചടിക്കാന്‍ സൈന്യം നടപടി ആരംഭിച്ചുവെന്ന് യുക്രെയിന്‍ വ്യക്തമാക്കി. രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്നും വീടുകളില്‍ തന്നെ കഴിയണമെന്നും യുക്രെയിന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി അറിയിച്ചു. റഷ്യ ലക്ഷ്യം വയ്ക്കുന്നത് സൈനിക കേന്ദ്രങ്ങളെയാണ്. തിരിച്ചടിയുടെ ഭാഗമായി അഞ്ച് റഷ്യന്‍ വിമാനങ്ങള്‍ യുക്രെയിന്‍ വെടിവച്ചിട്ടു. ഒരു ഹെലികോപ്ടറും തകര്‍ത്തു. അതേസമയം കര,വ്യോമ,നാവിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് റഷ്യന്‍ ആക്രമണം തുടരുകയാണ്. ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവയില്‍ നിന്ന് കീവ് ആക്രമണത്തിനിരയായതായി യുക്രെയിന്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

Related Articles

stay connected

3,300FansLike
800FollowersFollow
17,200SubscribersSubscribe
- Advertisement -spot_img

Latest Articles