26.7 C
Kollam
Wednesday, May 18, 2022
spot_img

റഷ്യന്‍ ആക്രമണം: ​സൈനികരടക്കം 8 മരണം; 9 പേര്‍ക്ക് പരിക്ക്

കീവ്: യുക്രെയിനില്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 8 ആയി. റഷ്യ നടത്തിയ ഷെല്‍ ആക്രമണത്തിലാണ് ഏറെപ്പേര്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. യുക്രെയിന്‍ തലസ്ഥാനമായ കീവില്‍ തുടര്‍ സ്ഫോടനങ്ങള്‍ കേള്‍ക്കുന്നതായാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്. ആക്രമണത്തില്‍ യുക്രെയിനിലെ വ്യോമ താവളങ്ങള്‍ ഉള്‍പ്പടെ റഷ്യ തകര്‍ത്തിട്ടുണ്ട്. കര,വ്യോമ,നാവിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം തുടരുന്നത്. ബഹുമുഖ ആക്രമണ പദ്ധതിയാണ് റഷ്യ നടപ്പാക്കുന്നത്.കിഴക്കന്‍ മേഖലയില്‍ റഷ്യ കനത്ത ഷെല്ലാക്രമണം നടത്തുന്നുവെന്ന് യുക്രെയിന്‍ ബോ‍ര്‍ഡര്‍ ​ഗാര്‍ഡ് ഏജന്‍സി അറിയിച്ചു. ആറ് ന​ഗരങ്ങളിലെ വ്യോമസേനാ താവളങ്ങളില്‍ റഷ്യന്‍ സൈന്യം ആക്രമണം നടത്തി. യുക്രെയിനിന്റെ സൈനിക കേന്ദ്രങ്ങളും അതിര്‍ത്തിയിലെ പോസ്റ്റുകളും ആക്രമിക്കപ്പെട്ടു.

അതേസമയം, തിരിച്ചടിക്കാന്‍ സൈന്യം നടപടി ആരംഭിച്ചുവെന്ന് യുക്രെയിന്‍ വ്യക്തമാക്കി. രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്നും വീടുകളില്‍ തന്നെ കഴിയണമെന്നും യുക്രെയിന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി അറിയിച്ചു. റഷ്യ ലക്ഷ്യം വയ്ക്കുന്നത് സൈനിക കേന്ദ്രങ്ങളെയാണ്. തിരിച്ചടിയുടെ ഭാഗമായി അഞ്ച് റഷ്യന്‍ വിമാനങ്ങള്‍ യുക്രെയിന്‍ വെടിവച്ചിട്ടു. ഒരു ഹെലികോപ്ടറും തകര്‍ത്തു.

Related Articles

stay connected

3,300FansLike
800FollowersFollow
17,200SubscribersSubscribe
- Advertisement -spot_img

Latest Articles