കീവ്: റഷ്യക്കെതിരേ പ്രത്യാക്രമണം ശക്തമാക്കി യുക്രെയ്ൻ സൈന്യം. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 3500 റഷ്യന്‍ സൈനികരെ വധിച്ചതായി യുക്രെന് സൈന്യത്തിന്റെ അവകാശവാദം. 14 റഷ്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ടതായും യുക്രെയ്ൻ അവകാശപ്പെട്ടു.
102 റഷ്യന്‍ ടാങ്കറുകളും 8 ഹെലികോപ്റ്ററുകളും തകര്‍ത്തു. 536 സൈനിക വാഹനങ്ങളാണ് ഇതുവരെ യുക്രൈന്റെ പ്രതിരോധത്തില്‍ റഷ്യയ്ക്കു നഷ്ടമായതെന്നും സൈന്യം പറയുന്നു. 200-ലധികം റഷ്യൻ സൈനികരെ യുദ്ധത്തടവുകാരാക്കിയെന്നും യുക്രെയ്ൻ അറിയിച്ചു. ഇതിനിടെ, കരിങ്കടലിൽ റഷ്യൻ ഡ്രോൺ വെടിവച്ചിട്ടതായും യുക്രെയ്ൻ അവകാശപ്പെട്ടു. 6 യുക്രെയ്ന് നഗരങ്ങളില്‍ വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മധ്യയുക്രെയ്നിലെ യുമനിലും ഒഡേസയിലും അടക്കം വ്യോമാക്രമണ സാധ്യതയുണ്ട്.അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും റഷ്യയുടെ ആക്രമണം തുടരുമ്പോഴും കീഴടങ്ങില്ലെന്ന് ആവര്‍ത്തിക്കുകയാണ് യുക്രെയ്ന്. ചെറുത്ത് നില്‍പ്പ് തുടരുമെന്ന് യുക്രെയ്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്കി അറിയിച്ചു.