25.2 C
Kollam
Tuesday, August 9, 2022
spot_img

റയിൽവേയിൽ അൺ റിസർവേർഡ് കോച്ചുകൾ അനുവദിക്കണം: ആർ.എം.പി.ഐ.

കൊല്ലം: ലോക്ക് ഡൗണിനു ശേഷം പുതുതായി ട്രെയിൻ സർവ്വീസ് തുടങ്ങിയപ്പോൾ റിസർവേഷൻ ഉള്ളവർക്ക് മാത്രമേ യാത്ര അനുവദിക്കു എന്നത് സാധാരണക്കാരായ യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തീരുമാനമാണ്. മുൻപ് റിസർവേഷൻ കംമ്പാർട്ട്മെൻ്റിൽ സാധാരണ യാത്രക്കാർക്ക് യാത്ര ചെയ്യുവാൻ അനുവാദമുണ്ടായിരുന്നു. ഇന്ന് ആ സൗകര്യം എടുത്ത് കളഞ്ഞത് മൂലം അത്യാവശ്യ യാത്രക്കാരും, സ്ഥിര യാത്രക്കാരും ഏറെ ബുദ്ധിമുട്ടു് നേരിടുകയാണ്. അത്യാവിശ്യമായി യാത്ര ചെയ്യുന്നവർക്ക്ട്രെയിനിൽ ഇന്ന് യാത്ര ചെയ്യുവാൻ റിസർവേഷൻ അപേക്ഷ ഫോറം പൂരിപ്പിച്ചു ക്യൂവിൽ നിന്ന് നൽകി അത് അംഗീകരിച്ചതിന് ശേഷമേ യാത്ര ചെയ്യാനാവൂ.ഇതിന് പരിഹാരമായി യാത്രക്കാർക്ക് റിസർവേഷൻ ഇല്ലാതെ യാത്ര ചെയ്യാനുള്ള സൗകര്യത്തിന് അൺ റിസർവേർഡ് കോച്ചുകൾ അനുവദിച്ച് റയിൽവേയുടെ വികലമായ ഭരണ പരിഷ്കാരം പിൻവലിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (ആർ.എം.പി.ഐ) സംസ്ഥാന സെക്രട്ടിയേറ്റംഗം നെയ്യാറ്റിൻകര ജി.ബാലകൃഷ്ണപിള്ള, ജില്ലാ പ്രസിഡൻ്റ് ചെമ്പകശ്ശേരി ചന്ദ്രബാബു എന്നിവർ കേന്ദ്ര-സംസ്ഥാന സർക്കാരുകളോടു് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.ഈ പ്രശ്നം ഉന്നയിച്ചു കൊണ്ടു് കേന്ദ്ര റയിൽവേ മന്ത്രിക്ക് ഈ മെയിലിലൂടെ നിവേദനം നൽകുമെന്നും നേതാക്കൾ പറഞ്ഞു. 

Related Articles

stay connected

3,660FansLike
800FollowersFollow
22,600SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles