27.9 C
Kollam
Saturday, October 16, 2021

രോമം കളയാന്‍ വീട്ടിലൊരു സിംപിള്‍ വാക്‌സിംഗ് ക്രീം

വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ പറ്റുന്ന നല്ലൊരു വാക്‌സിംഗ് ക്രീമിനെ പറ്റി അറിയൂ.


മുഖരോമവും ശരീര രോമവും പല സ്ത്രീകളേയും അലട്ടുന്ന സൗന്ദര്യ പ്രശ്‌നങ്ങളാണ്. ഇതിന് കാരണങ്ങള്‍ പലതുണ്ട്. സ്ത്രീകളില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ തകരാറുകള്‍ ഇതിനുള്ള പ്രധാനപ്പെട്ട കാരണമാണ്. ഹോർമോണുകളെ കൂടാതെ ജീനുകളും ജനിതക സംബന്ധമായ സാഹചര്യങ്ങൾ കൊണ്ടുമെല്ലാം ചില സ്ത്രീകളുടെ മുഖത്ത് കൂടുതൽ രോമ വളർച്ച ഉണ്ടാകാനുള്ള സാധ്യതയുണ്ട്.പോളിസിസ്റ്റിക് ഓവേറിയൻ ഡിസോർഡർ, കുഷിംഗ് സിൻഡ്രോം തുടങ്ങിയവ പോലുള്ള ചില രോഗാവസ്ഥകളും ഇതിന് കാരണമാകാറുണ്ട്. രോമം നീക്കാനായി പലരും അനുവര്‍ത്തിയ്ക്കുന്ന വഴി വാക്‌സിംഗ് എന്നതാണ്. വാക്‌സിംഗിനായി പലരും കൃത്രിമ ക്രീമുകള്‍ ആണ് തെരഞ്ഞെടുക്കാറ്. ഇത് ചര്‍മത്തില്‍ അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പകരം വീട്ടില്‍ തികച്ചും പ്രകൃതിദത്തമായി തയ്യാറാക്കാവുന്ന വാക്‌സിംഗ് ക്രീം ഉണ്ട്. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ.


ഇതിനായി വേണ്ടത് മൂന്നു ചേരുവകളാണ്. നാരങ്ങാനീര്, തേന്‍, പഞ്ചസാര എന്നിവയാണ് ഇവ. തേൻ ഒരു സ്വാഭാവിക ഹ്യൂമെക്ടന്റാണ്. അതായത്, ഇത് ചർമ്മത്തിൽ ആഴത്തിൽ ഈർപ്പം പകരുന്നു. തേനിലെ എൻസൈമുകൾ ചർമ്മത്തിൽ മണിക്കൂറുകളോളം ജലാംശം നിലനിർത്തുന്നു, ഇതിനാല്‍ തന്നെ വാക്‌സിംഗ് ചേരുവയായി ഇതുപയോഗിയ്ക്കുമ്പോള്‍ ചര്‍മം വരണ്ടു പോകുന്നില്ല. ഇത് ചർമ്മത്തെ മൃദുവാക്കാനും പോഷിപ്പിക്കുവാനും സഹായിക്കുന്നു. ബാക്ടീരിയകൾക്കെതിരെ പോരാടാനും സുഷിരങ്ങൾ വൃത്തിയായി സൂക്ഷിക്കുവാനും സഹായിക്കുന്ന എൻസൈമുകൾ ബ്ലാക്ക് ഹെഡുകളിൽ നിന്ന് രക്ഷപ്പെടാനും ചർമ്മ സുഷിരങ്ങളിൽ നിന്ന് അഴുക്കുകൾ നീക്കം ചെയ്യുന്നു.തേനിന്റെ ആന്റിഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിലെ ബാക്ടീരിയകളുടെ വളർച്ചയെ തടസ്സപ്പെടുത്തുകയും ചുവന്ന മുഖക്കുരുവിനെ പോലും കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.


–അടുത്തത് പഞ്ചസാരയാണ്. ഇത് സ്വാഭാവിക സ്‌ക്രബറാണ്. ചര്‍മ സൗന്ദര്യത്തിന് പല കൂട്ടുകളിലും ഉപയോഗിയ്ക്കുന്ന ചേരുവയാണ് ഇത്. ഒരു സ്‌ക്രബ് രൂപത്തിൽ ചർമ്മത്തിൽ പഞ്ചസാര ഉപയോഗിക്കുമ്പോൾ കാരണം ഇത് ചർമ്മത്തിൽ ഈർപ്പം നിലനിർത്താനും ചർമ്മത്തിന് ടോൺ നൽകാനുമൊക്കെ സഹായിക്കുന്നു.തൊലിപ്പുറത്തെ നിര്‍ജീവ കോശങ്ങളെ ഇത് ഉത്തേജിപ്പിക്കും. കൂടാതെ മുഖത്തെ അഴുക്കും പൊടിയും അകറ്റാനും ഇത് ഉപകാരപ്രദമാണ്. മുഖത്ത് ന്നായി തേച്ചുപിടിപ്പിച്ചതിന് ശേഷം മാത്രം കഴുകി കളയുക.ഗ്ലൈക്കോളിക് ആസിഡിന്റെ നല്ലൊരു സ്രോതസ്സാണ് പഞ്ചസാര. ഇത് ചർമ്മകോശങ്ങളിലെ നിർജ്ജീവമായ പുറം പാളികളെ നീക്കം ചെയ്തുകൊണ്ട് ചർമത്തിന് തിളക്കവും മൃദുലതയും നൽകുന്നതിന് സഹായിക്കും.


സിട്രസ് പഴങ്ങൾ പ്രധാനിയായ നാരങ്ങാ ചർമത്തിൽ കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിന് പേരുകേട്ടതാണ്. പ്രായാധിക്യം മൂലമുണ്ടാവുന്ന ചർമ്മത്തിലെ ചുളിവുകൾ പരിഹരിക്കാനും കറുത്ത പാടുകളെ സുഖപ്പെടുത്തുന്നതിനും ഇത് ഗുണം ചെയ്യും. ബ്ലാക്ക്ഹെഡ്ഡുകൾ ഉണ്ടെങ്കിൽ അവ നീക്കം ചെയ്യാനായി ഇത് ഉപയോഗിക്കാം. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ചർമ്മത്തിൻ്റെ സ്വാഭാവിക നിറം തിരികെ കൊണ്ടുവരാൻ സഹായിക്കുന്നതാണ്. നാരങ്ങയിലെ സിട്രിക് ഘടകങ്ങൾ നിങ്ങളുടെ ചർമ്മത്തിലെ എണ്ണമയവും അതുമൂലമുണ്ടാകുന്ന പാടുകളും കുറയ്ക്കാൻ സഹായിക്കുന്നു. പ്രകൃതിദത്തമായ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയ ഒരു ഘടകമാണ് നാരങ്ങ. ഇതിന് ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. ഇതു കൊണ്ടാണ് ഈ ചേരുവയില്‍ നാരങ്ങ പ്രധാനമാകുന്നതും.ഇതിനായി ഒരു പാത്രത്തില്‍ അല്‍പം വെള്ളമെടുത്ത് ചൂടാക്കുക. ഇതിലേയ്ക്ക് നാരങ്ങാനീരും പഞ്ചസാരയും ചേര്‍ത്തിളക്കുക. പഞ്ചസാര നല്ലതു പോലെ അലിഞ്ഞു കഴിയുമ്പോള്‍ ഒരുവിധം ഈ പാനീയം കട്ടിയാകുന്നതു വരെ തിളപ്പിയ്ക്കുക. തീ കുറച്ചു വച്ച് വേണം, തിളപ്പിയ്ക്കാന്‍. അല്ലെങ്കില്‍ ഇത് പെട്ടെന്ന് കട്ടിയായിപ്പോകും. ഇത് വാങ്ങാറാകുമ്പോള്‍ ഇതിലേയ്ക്ക് തേന്‍ കൂടി ചേര്‍ത്ത് ഇളക്കുക. ഇത് വാക്‌സിംഗ് ക്രീം പരുവത്തിലാകുമ്പോള്‍ വാങ്ങി വയ്ക്കുക. ഇത് ചൂടാറി പാകത്തിന് ചൂടാകുമ്പോള്‍ സാധാരണ വാക്‌സിംഗ് ക്രീം പുരട്ടുന്നതു പോലെയോ അല്ലെങ്കില്‍ വാക്‌സിംഗ് സ്ട്രിപ്‌സ് ഇതില്‍ മുക്കിയോ വാക്‌സിംഗ് ചെയ്യാം.

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles