24.9 C
Kollam
Wednesday, July 28, 2021
spot_img

രോഗികൾക്ക് സ്വാന്തനമേകി സംഗീത വിരുന്ന്


മയ്യനാട് :.ലോക സംഗീത ദിനത്തിൽ കൊല്ലം എസ് പി ബാല സുബ്രഹ്മണ്യം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മയ്യനാട് ഗ്രാമപഞ്ചായത്ത് ഗൃഹ പരിചരണ കേന്ദ്രത്തിൽ കോവിഡ് രോഗികൾക്കായി സംഗീത വിരുന്ന്. വെള്ളമണൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മയ്യനാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഡോമിസലറി കോവിഡ് കെയർ സെന്ററിലെ അമ്പതോളം കോവിഡ് രോഗികൾക്ക് മാനസിക സമ്മർദ്ദം അകറ്റി മനസ്സിനും ശരീരത്തിനും ഉന്മേഷം നൽകുന്നതിനായി കൊല്ലം എസ് പി ബാലസുബ്രഹ്മണ്യം ഫൗണ്ടേഷൻ സംഗീതവിരുന്ന് സംഘടിപ്പിക്കുക യായിരുന്നു. കോവിഡ് രോഗബാധിതരായി മയ്യനാട് ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ നടത്തുന്ന ഗൃഹ പരിചരണ കേന്ദ്രത്തിലാണ് വ്യത്യസ്തമായ ഗാനാലാപനം അരങ്ങേറിയത്, കോവിഡ് രോഗവ്യാപനത്തിൽ സംഗീത പരിപാടികളോ സ്റ്റേജ്ഷോയോ ഇല്ലാതെ ഗായകർ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വേളയിലാണ് കോവിഡ് രോഗികൾക്ക് പുത്തൻ അനുഭവമായി സംഗീതവിരുന്ന് അരങ്ങേറിയത്.ലോക സംഗീത ദിനത്തിൽ കോവിഡ് രോഗികൾക്ക് സ്വാന്ത്വനമേകിയ ഗായകരെ മയ്യനാട് ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി സജീവ് മാമ്പറ അഭിനന്ദിച്ചു. കൊല്ലം എസ് പി ബാലസുബ്രഹ്മണ്യം ഫൗണ്ടേഷൻ ചീഫ് അഡ്മിൻ ഷാജു കിളികൊല്ലൂർ, ഷിബുറാവുത്തർ, മിഥുൻ, സജിരാജ്, രാജീവ്കുമാർ, ജങ്കിഷ് ഖാൻ, എന്നീ ഗായകരാണ് സംഗീതവിരുന്നിനു നേതൃത്വം നൽകിയത്. ഗ്രാമ പഞ്ചായത്ത്‌ ഉദ്യോഗസ്ഥരായ വിജയകുമാർ, കൃഷ്ണകുമാർ, നഴ്സിങ്‌ സ്റ്റാഫ് അശ്വതി, രാജി മോൾ, വളന്റീയർ സുധ, പ്രവീണ എന്നിവർ പങ്കെടുത്തു

Related Articles

Stay Connected

22,036FansLike
2,872FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles