25.8 C
Kollam
Sunday, June 26, 2022
spot_img

രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ കാലുപിടിക്കണോ അതിനും തയ്യാറാണ് : സുരേഷ് ഗോപി

ആലപ്പുഴ : രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ആരുടെ കാലുപിടിക്കാനും തയാറെന്ന് സുരേഷ് ഗോപി എംപി. ഓരോ കൊലപാതകവും ഒരു പ്രദേശത്തിന്റെ സമാധാനം കൂടി കെടുത്തുകയാണ്. രാജ്യത്തിന്റെ വളര്‍ച്ചയെ തന്നെയാണ് ബാധിക്കുന്നതെന്നും സുരേഷ് ഗോപി . കൊല്ലപ്പെട്ട ബിജെപി നേതാവ് രണ്‍ജീത്തിന്റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എത്രയോ തവണയാണ് ഇത് പറയുന്നത്. ഇനി കാലുപിടിക്കണോ അതിനും തയ്യാറാണ്. ഒരു പരിധിയുമില്ലാതെ ആരുടെ കാലുപിടിക്കാനും തയ്യാറാണ്. സുരേഷ് ഗോപി പറഞ്ഞു. വളര്‍ന്നു വരുന്ന കുഞ്ഞുങ്ങള്‍, അവരുടെ മനോനില, നഷ്ടപ്പെട്ടവരുടെ ആള്‍ക്കാരുടെ കുഞ്ഞുങ്ങള്‍ മാത്രമല്ല സമൂഹത്തിലെ കുഞ്ഞുങ്ങളുടെ മനസ്സില്‍ കളങ്കമായി അവരെ ഒരു മോശപ്പെട്ട സംസ്‌കാരത്തിലേക്ക് വലിച്ചിഴക്കുന്ന തരത്തിലുള്ളതാണ് ഇത്തരം കൊലപാതകങ്ങളെന്നും സുരേഷ് ഗോപി എംപി പറഞ്ഞു.

Related Articles

stay connected

3,430FansLike
800FollowersFollow
18,900SubscribersSubscribe
- Advertisement -spot_img

Latest Articles